ചിന്പുവും നിധി അഗർവാളും ഉടൻ ഉണ്ടാകുമെന്നു വിവാഹത്തീയതി ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ.ഈശ്വരൻ എന്ന സിനിമയിൽ ചിമ്പുവിന്റെ നായികയായിരുന്ന നിധി അഗർവാളുമായി ചിമ്പു പ്രണയത്തിലാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇരുവരും ലിവിംഗ് ടുഗെതറിലാണ് എന്ന തരത്തിലാണ് വാർത്തകൾ വന്നത്. സംഭവം വലിയ മാധ്യമ ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നടി നിധി തന്നെ രംഗത്തെത്തിയിരുന്നു.
കേട്ടതൊന്നും സത്യമല്ലെന്ന് മാത്രമാണ് അന്ന് നിധി പ്രതികരിച്ചത്. അതേസമയം താരം വാർത്തയിലെ ഉള്ളടക്കം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല എന്നതും ഇരുവരും പ്രണയത്തിലാണ് എന്ന് ആരാധകർ കുറച്ചുകൂടി ഉറച്ച് വിശ്വസിക്കാൻ കാരണമായി.
ഇപ്പോൾ തെന്നിന്ത്യയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത് ഇരുവരും വിവാഹിതരാകാൻ തയാറെടുക്കുന്നുവെന്നാണ്. വിവാഹം ഉണ്ടാകുമെന്ന് അറിയിക്കാൻ ചിമ്പുവും തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ചിമ്പുവിന്റെ പ്രണയത്തെക്കുറിച്ച് മുമ്പ് പലതവണയും സംസാരം ഉണ്ടായിട്ടുള്ളതാണ്. നടിമാരായ നയൻതാരയും ഹൻസികയും വ്യത്യസ്ത കാലഘട്ടങ്ങളിൽ ചിമ്പുവിന്റെ കാമുകിമാരായിരുന്നു. പല കാരണങ്ങളാൽ ആ ബന്ധങ്ങൾ ദീർഘകാലം നീണ്ടുനിന്നിരുന്നില്ല.
2022-ൽ തന്നെ ചിമ്പുവും നിധിയും വിവാഹിതരാകുമെന്ന തരത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ഈശ്വരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ചിമ്പുവും നിധിയും തമ്മിൽ പ്രണയത്തിലായതെന്നും ഏകദേശം രണ്ട് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇരുവരും ചെന്നൈയിലെ ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഡലിംഗിൽ നിന്ന് സിനിമയിലെത്തിയ നടിയാണ് ചിമ്പുവിന്റെ പുതിയ കാമുകിയായ നിധി അഗർവാൾ.