ആദ്യമായി ജീവിതത്തിൽ അഭിനയിച്ചത് ഒരു ഡോക്യുമെന്ററിയിലാണ്. 250 രൂപ പ്രതിഫലമായി തരാമെന്ന് പറഞ്ഞപ്പോൾ പോയതാണ്. അവിടെ ചെന്നപ്പോൾ അവർ എന്നെ കോണകം ഉടുപ്പിച്ചു.
എന്നിട്ട് ഒരിടത്ത് നിർത്തിയ ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ശരീരത്തിൽ ഇട്ടു. ഞാൻ ഭയന്ന് വിറച്ചു. പണം വേണ്ട ജീവൻ മതിയെന്ന് പറഞ്ഞ് കരഞ്ഞു. അതെല്ലാം രസമുള്ള ഓർമകളാണ്.
അന്നൊക്കെ വല്ലപ്പോഴും മാത്രമാണ് സിനിമകൾ ലഭിച്ചിരുന്നത്. അന്നൊക്കെ എല്ലാ താരങ്ങളും തമ്മിൽ വലിയ സൗഹൃദം ഉണ്ടായിരുന്നു.
ഒരുമിച്ച് ഒരു മുറിയിൽ താമസവും ഉച്ചയ്ക്കുള്ള ഭക്ഷണം കഴിക്കലും അങ്ങനെ എല്ലാം മനോഹരമായിരുന്നു. ഇപ്പോഴെല്ലാം കാരവാൻ സംസ്കാരമല്ലേ…
കമൽഹാസനുമായി പണ്ട് മുതൽ നല്ല സൗഹൃദമാണ്. ഒരുപാട് സിനിമകളിൽ അഭിനയച്ച ശേഷം ഉണ്ടായ സൗഹൃദമാണ്. എന്റെ വിവാഹത്തിന് അദ്ദേഹം എനിക്ക് അയച്ച ആശംസാ കാർഡ് ഞാൻ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. -കുഞ്ചൻ