തിരുവനന്തപുരം: വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ സൈബർ ആക്രമണം.
ആര്യയുടെ കോളജ് ജീവിതവും സൗഹൃദങ്ങളുമടക്കമുള്ള ചിത്രങ്ങൾ വലിച്ചിഴച്ചാണ് ആര്യയെ തേപ്പുകാരിയെന്നും മറ്റും പറഞ്ഞുള്ള അധിക്ഷേപ കമന്റുകൾ ഉയരുന്നത്.
എല്ലാം പെർഫക്ട് ഓക്കെ. ബട്ട്, ആ അനുപമയ്ക്കെതിരെ അസഭ്യവർഷം നടത്തിയ സഖാക്കന്മാർ ഇവിടെ കമോൺ.
“തൊട്രാ പാക്കലാം’ എന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പോസ്റ്റിന് പിന്നാലെയാണ് മേയർക്കെതിരേ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.
‘ഇന്ത്യയിലെ പ്രായം കുറഞ്ഞ തേപ്പുകാരി’, ‘എന്തിന് തേച്ചൂ മേയറൂട്ടി, ‘തേപ്പ് എന്ന വാക്ക് മാറ്റി ഇനി മേയറടി എന്നാക്കിയാലോ’ തുടങ്ങിയ കമന്റുകളാണ് എത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സച്ചിൻദേവ് എംഎൽഎയുമായുള്ള വിവാഹക്കാര്യം ശരിവച്ചു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.
ഏറെക്കാലമായി സുഹൃത്തുക്കൾ ആയതിനു ശേഷമാണു വിവാഹമെന്ന ആലോചനയിലെത്തിയത്.