സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നു പ്ര​തി​മാ​സം കോ​ടി​ക​ൾ ന​ഷ്ടം; സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക്നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സ് നല്കരുത്


അ​മ്പ​ല​പ്പു​ഴ: നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സും വാ​ങ്ങി ചില ഡോ​ക്ട​ർ​മാ​ർ വീ​ടു​ക​ളി​ൽ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് നടത്തുന്ന തായി ആരോപണം. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​നു പ്ര​തി​മാ​സം കോ​ടി​ക​ൾ ന​ഷ്ടം. ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് സ​ർ​ക്കാ​ർ.

വി.​എ​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി ഡോ​ക്ട​ർ​മാ​ർ​ക്ക് നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.​

സാ​ധാ​ര​ണ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ സ​മ​യം മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്.​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​ക​ളി​ലെ ചില ഡോ​ക്ട​ർ​മാർ വീ​ടു​ക​ളി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​തു മൂ​ലം ആ​ശു​പ​ത്രി​ക​ളി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.​

ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് വീ​ടു​ക​ളി​ൽ പ്രാ​ക്ടീ​സ് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ​പ്രാ​ക്ടീ​സ് ഒ​ഴി​വാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ​ക്ക് ബേ​സി​ക് പേ​യു​ടെ 20 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​ര​ത്തി​ൽ നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സാ​യി ന​ൽ​കു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കാ​ക്കാ​ഴം താ​ഴ്ച​യി​ൽ ന​സീ​റി​ന് വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ 250 ഡോ​ക്ട​ർ​മാ​ർ​ക്കാ​യി 45,07,000 രൂ​പ​യാ​ണ് ഒ​രു മാ​സം നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സാ​യി ന​ൽ​കു​ന്ന​ത്.​

ഈ രീ​തി​യി​ൽ കേ​ര​ള​ത്തി​ലെ മ​റ്റ് മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കു​ൾ​പ്പെ​ടെ ഈ​യി​ന​ത്തി​ൽ കോ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് ന​ൽ​കു​ന്ന​ത്.

പല ഡോ​ക്ട​ർ​മാ​രും 12 ക​ഴി​യു​ന്ന​തോ​ടെ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ച് വീ​ടു​ക​ളി​ൽ സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ക​യാ​ണ്.​

സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്ക് നോ​ൺ പ്രാ​ക്ടീ​സിം​ഗ് അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ തയാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment