എന്റെ സ്വകാര്യ ജീവിതത്തെപ്പറ്റി ഒരു പരിധിക്കപ്പുറം സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. ഞാന്‍ ഒരു സെലിബ്രിറ്റിയും സമൂഹത്തില്‍ പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ആളാണെന്ന ബോധത്തോടെയാണ് നില്‍ക്കുന്നത്.
ഈ ജോലിയില്‍ ഇതെല്ലാം കേള്‍ക്കേണ്ടി വരുമെന്ന സാമൂഹ്യബോധം എനിക്കുണ്ട്. എന്നാല്‍ എന്റെ കുടുംബത്തെപ്പറ്റി പറയുമ്പോഴാണ് സങ്കടം വരിക.
ശ്രീയും( ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്) ഞാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് മനപൂര്‍വം അകലം പാലിക്കുകയാണ്. ഒന്നിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നില്ല.
മകള്‍ സബൈന സാധാരണ ജീവിതം നയിക്കട്ടെ. അവള് സ്വയം ഒരു സെലിബ്രിറ്റിയായി മാറട്ടെ. എന്റെ വിലാസം അതിന് വേണ്ട.
കൂടാതെ സോഷ്യല്‍മീഡിയ ഇടയ്ക്കിടെ എനിക്ക് ഡിവോഴ്സ് വാങ്ങിത്തരാറുണ്ട്. ഞാന്‍ നല്ല തിരക്കുള്ള ആളായതുകൊണ്ടാണ് അവര്‍ അത് ചെയ്തു തരുന്നതാണ്. –ശ്വേത മേനോൻ