രണ്‍ബീര്‍ ഒരാളെക്കുറിച്ചും മോശമായി സംസാരിക്കുന്നത് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടില്ല. അതാണ് അവനെക്കുറിച്ച് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക.
നല്ല കാര്യങ്ങളിലാണ് അവന് വിശ്വസിക്കുന്നത്. അല്ലെങ്കില്‍ പറയില്ല. ഗോസിപ്പുകള്‍ തീരെ ഇഷ്ടമില്ല രണ്‍ബീറിന്. രണ്‍ബീര്‍ കാരണം ഞാനും ഇപ്പോള്‍ ഗോസിപ്പുകള്‍ പറയാറില്ല.
അവന് ഗോസിപ്പുകാരന്‍ അല്ല. ഗോസിപ്പുകള്‍ പറയാറേയില്ല അവന്. അധികം വൈകാതെ ആലിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും രണ്‍ബീര്‍ മുന്‍പു പറഞ്ഞിരുന്നു.
രണ്‍ബീര്‍ പറഞ്ഞത് ശരിയാണ്. എന്റെ മനസില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചു. വാസ്തവത്തില്‍ ഞാന്‍ രണ്‍ബീറിനെ വിവാഹം കഴിച്ചിട്ട് വളരെക്കാലമായത് പോലെയാണ് തോന്നുന്നത്.
ഞങ്ങള്‍ വിവാഹം കഴിക്കുമ്പോള്‍ അതെല്ലാം ഏറ്റവും മനോഹരമായ രീതിയില്‍ തന്നെ നടക്കും. -ആലിയ ഭട്ട്