കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്.
കടകളിൽ നടത്തിയ പരിശോധനയിൽ അസറ്റിക് ആസിഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ന് നടത്തിയ പരിശോധനയിൽ 17 കടകളിൽനിന്നായി 35 ലിറ്റർ അസറ്റിക് ആസിഡ് കണ്ടെത്തിയിരുന്നു.
ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് രാസവസ്തു കുടിച്ച് രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് വ്യാപക പരിശോധന നടന്നത്.
പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ വിദ്യാർഥികൾക്കാണ് പൊള്ളലേറ്റത്.
ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു.
കുടിച്ച കുട്ടിയുടെ വായ പൊള്ളി. ഈ കൂട്ടിയുടെ ഛര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.
കാസര്‍കോട് തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.