വിലക്കയറ്റം ലോട്ടറി മാഫിയകളെ സഹായിക്കാൻ; ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ പി​ടി​വാ​ശി​ക്ക് മു​മ്പി​ൽ സ​ർ​ക്കാ​ർ മു​ട്ടു മ​ട​ക്കിയെന്ന് ഐഎൻടിയുസി


കോ​ട്ട​യം: സം​സ്ഥാ​ന ലോ​ട്ട​റി​യു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ഈ ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

40 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന് 50 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലു​ള്ള എ​ല്ലാ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും വി​ല​വ​ർ​ധ​ന​വി​നെ​തി​രേ നി​ല​പാ​ട് എ​ടു​ത്തി​ട്ടും വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ലോ​ട്ട​റി മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് പ​റ​ഞ്ഞു.

എ​ഴു​ത്ത് ലോ​ട്ട​റി, സെ​റ്റ് ലോ​ട്ട​റി മാ​ഫി​യ​ക​ൾ കേ​ര​ള​ത്തി​ൽ കൊ​ള്ള​ലാ​ഭം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നി​ല്ല. അ​വ​ർ​ക്ക് കൂ​ടു​ത​ൽ കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

40 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റ് വി​ൽ​പ്പ​ന​ക്കാ​രു​ടെ കൈ​യ്യി​ലും ഏ​ജ​ന്‍റു​മാ​രു​ടെ കൈ​യ്യി​ലും മി​ച്ചം വ​രു​ന്പോ​ൾ ന​ഷ്ടം അ​നു​ഭ​വി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് വി​ല​വ​ർ​ധ​ന കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥന്മാ​രു​ടെ പി​ടി​വാ​ശി​ക്ക് മു​ന്പി​ൽ സ​ർ​ക്കാ​ർ മു​ട്ടു മ​ട​ക്കി. അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് വി​ല വ​ർ​ധ​ന​വി​നു​ള്ള നീ​ക്കം. ലോ​ട്ട​റി മേ​ഖ​ല​യി​ലു​ള്ള ഏ​ജ​ന്‍റുമാ​രെ​യും വി​ൽ​പ്പ​ന​ക്കാ​രും നി​ല​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്.

വി​ല​വ​ർ​ധ​ന​വു​ണ്ടാ​യാ​ൾ ലോ​ട്ട​റി ബ​ന്ധ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment