സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് തങ്ങള്‍ കണ്ടുമുട്ടുന്നത്. എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്.
അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി മാറി. പ്രേക്ഷകര്‍ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവന്‍ തുണയായിക്കൂടെ എന്ന ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്.
എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമാണ് എന്റെ സോള്‍മേറ്റ് എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. -ചന്ദ്ര ലക്ഷ്മണ്