കോട്ടയം: നടി ആക്രമിക്കപ്പെട്ടതിനു അഞ്ച് വര്‍ഷങ്ങള്‍ തികയുമ്പോള്‍ സർക്കാരും സിനിമാ വ്യവസായവും എന്തുചെയ്തുവെന്ന് ചോദ്യമുയർത്തി വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.
ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തെന്നാണ് ഡബ്ല്യൂസിസിയുടെ ചോദ്യം.
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തെന്നും ഡബ്ല്യൂസിസി ചോദിക്കുന്നു.
ഡബ്ല്യൂസിസിയുടെ കുറിപ്പ്
2017 ഫെബ്രുവരിയില്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെയും തട്ടിക്കൊണ്ടുപോക്കിനെയും കുറിച്ച് അതിജീവിത ഔദ്യോഗികമായി പരാതിപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു സംഭവം ഇനി ഉണ്ടാവില്ല എന്നുറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു ചെയ്തു?
അതിജീവിച്ച സ്ത്രീയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്താങ്ങുന്നതിന് സിനിമാ വ്യവസായം എന്ത് ചെയ്തു? എല്ലാവര്ക്കും സുരക്ഷിതത്വം ഉറപ്പാക്കാന്‍ നാമോരോരുത്തരും എന്ത് ചെയ്തു.
അവള്‍ക്കൊപ്പം അതിജീവിതയ്ക്കൊപ്പം- ഡബ്ല്യൂസിസി