തിരുവനന്തപുരം: രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി വിധിച്ചു.
മുട്ടട ടി.കെ. ദിവാകരൻ റോഡ് സ്വദേശിയെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
2018 ഫെബ്രുവരി യിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയും ഭാര്യയും മകളുമായി ഒരുമിച്ചു താമസിച്ചു വരുന്പോഴാണു സംഭവം. കുട്ടിതന്റേതല്ലെന്ന് പറഞ്ഞ് പ്രതി ഭാര്യയോടു ബഹളം വയ്ക്കാറുണ്ടായിരുന്നു.
കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞിരുന്നു. കിട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പോലീസിൽ വിവരം അറിയിച്ചത്.പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.