കെ​എ​സ്ആ​ർ​ടി​സിയിൽ ശ​ബ്ദ​മു​ണ്ടാ​ക്കി മൊ​ബൈൽ വീ​ഡി​യോ കാ​ണു​ന്ന​തു നിരോധിച്ചു! ഉയര്‍ന്നുവന്ന പരാതികള്‍ ഇങ്ങനെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ്ദ​​​മു​​​ണ്ടാ​​​ക്കി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ വീ​​​ഡി​​​യോ കാ​​​ണു​​​ന്ന​​​തി​​​നു കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​ ബ​​​സു​​​ക​​​ളി​​​ൽ നി​​​രോ​​​ധ​​​നം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, മ​​​റ്റ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ശ​​​ബ്ദം വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​പ​​​യോ​​​ഗം നി​​​രോ​​​ധി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

യാ​​​ത്രാ​​​ക്കാ​​​ർ അ​​​മി​​​തശ​​​ബ്ദ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും സ​​​ഭ്യ​​​മ​​​ല്ലാ​​​തെ സം​​​സാ​​​രി​​​ക്കു​​​ന്ന​​​തും അ​​​മി​​​തശ​​​ബ്ദ​​​ത്തി​​​ൽ വീ​​​ഡി​​​യോ, ഗാ​​​ന​​​ങ്ങ​​​ൾ ശ്ര​​​വി​​​ക്കു​​​ന്ന​​​തും സ​​​ഹ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടാകു​​​ന്നുവെ​​​ന്ന നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ളാ​​​ണ് ഉ​​​യ​​​ർ​​​ന്ന​​​ത്.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കെ​​​എസ്ആ​​​ർ​​​ടി​​​സി ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Related posts

Leave a Comment