അമ്പലപ്പുഴ: ഉത്സവത്തിനിടെ പിഞ്ചുകുഞ്ഞിന്റെ സ്വർണ മാല കവർന്ന മൂന്നു നാടോടി സ്ത്രീകൾ അറസ്റ്റിൽ.
തമിഴ്നാട് സ്വദേശിനികളായ പുഷ്പ, ദുർഗ, പൂർണ എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പുന്തല ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുറക്കാട് വലിയ വീട്ടിൽ ശ്രുതിയുടെ 9 മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 6 ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്.
മാല കവരുന്നത് കണ്ട നാട്ടുകാർ ഇവരെ പിടികൂടി അമ്പലപ്പുഴ പോലീസിൽ വിവരമറിയിച്ചു.
നിരവധി സ്റ്റേഷനുകളിൽ മാല മോഷണത്തിനടക്കം പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി.