തൃശൂർ: കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ.
അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം.
സോഫ്റ്റ്വെയർ എൻജിനീയർ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്.
വീടിനകത്ത് കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വീടിന്റെ ജനലുകൾ ടേപ്പ് വച്ച് ഒട്ടിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം ജീവനൊടുക്കുന്നതായുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.