കോതമംഗലം: കവളങ്ങാടിന് സമീപം കൊട്ടാരംമുടി (പീച്ചാട്ട് മല) കയറാന്‍ പോയ മൂന്നംഗ സംഘത്തിലെ ഒരാള്‍ മരിച്ചു.
നേര്യമംഗലം ചെമ്പന്‍കുഴി മീമ്പാട്ട് റെന്നിയുടെ മകന് ജെറിന് (20) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹയില്ലെന്ന് പോലീസ് പറഞ്ഞു.
ജെറിൻ സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖില്‍, ചെമ്പന്‍കുഴി സ്വദേശി അഭി ബിജു എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാത്രി 9.30ഓടെ നേര്യമംഗലത്ത് നിന്ന് മല കയറാന്‍ പുറപ്പെട്ടത്.
700 അടിയോളം ഉയരമുള്ള മലമുകളില്‍ പന്ത്രണ്ടോടെ ഇവര്‍ എത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ ജെറിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചപ്പോള്‍ മറ്റു രണ്ടു പേരുംകൂടി ചുമന്ന് താഴെ എത്തിക്കാന്‍ നടത്തിയ ശ്രമം വിഫലമായപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പതിനഞ്ച് മിനിട്ടിനുള്ളില്‍ ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തില്‍ ജെറിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരണകാരണം ഹൃദയാഘാതമാകാമെന്നാണ് പ്രാഥമിക നിഗമനം.