നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി.
ഇന്നു പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി റഷീദ (33)യാണ് പിടിയിലായത്.
932 ഗ്രാം സ്വർണമാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ചെയിൻ, വള എന്നീ ആഭരണങ്ങളായി വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
പിടിച്ചെടുത്ത സ്വർണത്തിന് 47 ലക്ഷം രൂപ വില വരും. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യംചെയ്തു വരികയാണ്.