അ​പ്പാ​നി ശ​ര​ത്ത് മധുവായി മാറുമ്പോൾ…


ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സോ​ഹ​ൻ റോ​യ് നി​ർ​മി​ച്ച് അ​പ്പാ​നി ശ​ര​ത് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​വു​ന്ന വി​ജീ​ഷ് മ​ണി ചി​ത്രം ആ​ദി​വാ​സി​യു​ടെ (ദി ​ബ്ലാ​ക്ക് ഡെ​ത്ത്) പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

അ​പ്പാ​നി ശ​ര​ത് രൂ​പം കൊ​ണ്ട് ആ​ദി​വാ​സി യു​വാ​വും ഒ​രു കൂ​ട്ടം മ​നു​ഷ്യ​രു​ടെ ക്രൂ​ര​ത കൊ​ണ്ട് മ​ര​ണ​പ്പെ​ട്ടും പോ​യ മ​ധു​വി​ലേ​ക്ക് വ​ള​രെ മി​ക​ച്ച രീ​തി​യി​ൽ ത​ന്നെ ക​ഥാ​പാ​ത്ര​മാ​യി മാ​റി​യി​ട്ടു​ണ്ട്.

പു​തി​യ പോ​സ്റ്റ​റി​ൽ ഒ​രു ആ​ദി​വാ​സി കോ​ള​നി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ്പാ​നി ശ​ര​ത് അ​വ​ത​രി​പ്പി​ക്കു​ന്ന മ​ധു​വെ​ന്ന ക​ഥാ​പാ​ത്ര​ത്തെ കാ​ണാ​നാ​വും.

ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ മ​റ്റു പോ​സ്റ്റ​റു​ക​ളും ടീ​സ​റും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ അ​പ്പാ​നി ശ​രത്തിനോ​ടൊ​പ്പം ആ​ദി​വാ​സി ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

വി​ശ​പ്പും വ​ർ​ണ വി​വേ​ച​ന​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ഇ​തി​വൃ​ത്ത​മാ​വു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ഹൗ​സ് അ​ന​ശ്വ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ്.

പി. ​മു​രു​ഗേ​ശ്വ​ര​ൻ ഛായാ​ഗ്രാ​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ​ഡി​റ്റിം​ഗ്- ബി ​ലെ​നി​ൻ, സം​ഭാ​ഷ​ണം- എം. ​ത​ങ്ക​രാ​ജ്, ഗാ​ന​ര​ച​ന -ച​ന്ദ്ര​ൻ മാ​രി, ക്രി​യേ​റ്റീ​വ് കോ​ൺട്രിബൂ​ട്ട​ർ- രാ​ജേ​ഷ് ബി, ​പ്രോ​ജ​ക്റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ- ബാ​ദു​ഷ, ലൈ​ൻ പ്രൊ​ഡു​സ​ർ- വി​ഹാ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മാ​രു​തി ക്രി​ഷ്, ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ- കൈ​ലാ​ഷ്, മേ​ക്ക​പ്പ്- ശ്രീ​ജി​ത്ത് ഗു​രു​വാ​യൂ​ർ, കോ​സ്റ്റ്യൂ​മ​ർ- ബു​സി ബേ​ബി ജോ​ൺ, വാ​ർ​ത്ത പ്ര​ച​ര​ണം- പി.​ശി​വ​പ്ര​സാ​ദ്.

 

Related posts

Leave a Comment