തൃശൂർ: ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയതോടെ സൈബർ കുറ്റകൃത്യങ്ങളുടെ വലയിൽ കുടുങ്ങുന്നുവരുടെ എണ്ണവും കുതിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സൈബർ കുറ്റകൃത്യങ്ങൾ മൂന്നിരട്ടിയായി വർധിച്ചു.
2017ൽ 320 കേസുളാണ് ഉണ്ടായിരുന്നത്. എന്നാൽ 2021ലെത്തിയപ്പോൾ അത് 995 കേസുകളായി വർധിച്ചുവെന്ന് പോലീസിന്റെ കണക്കിൽ വ്യക്തമാക്കുന്നു.
മറ്റു കേസുകളിൽ നിന്ന വ്യത്യസ്ഥമായി സൈബർ കുറ്റകൃത്യങ്ങൾ കേരളത്തിൽ വർധിക്കുന്നതിന്റെ തെളിവാണിത്.
പോലീസിന്റെ കണക്കനുസരിച്ച് 2017 മുതൽ 2021 വരെ 2348 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലാണ് കേസുകളുടെ എണ്ണം ഒറ്റയടിക്ക് കൂടുന്നതത്രേ.
2018ൽ 340 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ 2019ൽ കേസുകളുടെ എണ്ണം കുറഞ്ഞു. 307 ആയി.
എന്നാൽ 2020ൽ ഇത് 426 കേസുകളായി ഉയർന്നു. 2021ലാണ് വൻ കുതിപ്പ് കണ്ടത്. 995 കേസുകളാണ് രിജസ്റ്റർ ചെയ്തത്.
ഇന്റർനെറ്റ് ഉപയോഗം കൂടുന്നതിനനുസരിച്ചാണ് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിക്കുന്നതെന്നാണ് പോലീസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളിൽ കൂടുതലും സാന്പത്തിക തട്ടിപ്പുകളും കുട്ടികളുടെ അശ്ലീല കാര്യങ്ങളുടെ വിഡീയോകളും മറ്റുമായി ബന്ധപ്പെട്ട കേസുകളാണ്.
വിദ്യാഭ്യാസ ആവശ്യത്തിന് ഇന്റർനെറ്റ് ഉപയോഗം കൂടിയതോടെയാണ് സോഷ്യൽ മീഡിയ വഴി ബന്ധങ്ങളുണ്ടാക്കി മയക്കുമരുന്നു കച്ചവടവും, ഒളിച്ചോട്ടവുമൊക്കെ കൂടിയതെന്ന് പോലീസ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
കുട്ടികളുടെ ലൈംഗി ചൂഷണവുമായി ബന്ധപ്പെട്ട കേസുകളും വർധിച്ചു. ലോക്ഡൗണ് കാലത്തു ഇതുമായി ബന്ധപ്പെട്ട് 450 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കൂടുതൽ പേരും ബാങ്ക് ഇടപാടുകൾ ഇന്റർനെറ്റ് വഴി നടത്തുന്നതോടെ പണം തട്ടിപ്പിലും പെടുന്നത്.
ഇന്റർനെറ്റ് ഉപയോഗം കൂടുന്തോറും സൈബർ കുറ്റകൃത്യങ്ങളും കൂടുമെന്നതിൽ തർക്കമില്ല.
എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവൽക്കരണം ഇനിയും വർധിപ്പിച്ചില്ലെങ്കിൽ പലരും പലരും ഈ വലയിൽ കുരുങ്ങുമെന്ന മുന്നറിയിപ്പാണ് പോലീസ് നൽകുന്നത്.