32 പേ​​​രി​​​ല്‍ അ​​​സ്ത​​​മി​​​ക്കാ​​​ത്തൊ​​​രാ​​​ള്‍..! ​​​ പാർട്ടി പോസ്റ്ററുകളിൽ വിഎസ് ഇല്ല; പ​ള്ളു​രു​ത്തിയിൽ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട്

പ​​​ള്ളു​​​രു​​​ത്തി (കൊ​​ച്ചി): സി​​​പി​​​എം സം​​​സ്ഥാ​​​ന​ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​ൾ ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ല്‍ ഇ​​​താ​​​ദ്യ​​​മാ​​​യി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ ക​​​ട്ടൗ​​​ട്ട് ഉയർന്നു.

ഒ​​​രു​​​കാ​​​ല​​​ത്ത് വി.​​​എ​​​സി​​ന്‍റെ ശ​​​ക്ത​​​മാ​​​യ ത​​​ട്ട​​​ക​​​മാ​​​യി​​​രു​​​ന്ന പ​​​ള്ളു​​​രു​​​ത്തി​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ള്‍ കൂ​​റ്റ​​ൻ ക​​​ട്ടൗ​​​ട്ട് ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്.

ദീ​​ർ​​ഘ​​കാ​​ലം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും മു​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ വി.​​എ​​സി​​ന്‍റെ ചി​​ത്രം ഔ​​ദ്യോ​​ഗി​​ക പ​​ക്ഷ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണ ബോ​​ർ​​ഡു​​ക​​ളി​​ൽ ഒ​​രി​​ട​​ത്തും ഇ​​ല്ലാ​​തി​​രി​​ക്കെ പ​​​ള്ളു​​​രു​​​ത്തി​​​യി​​ലെ ക​​ട്ടൗ​​ട്ട് ഏ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്നു.

പ​​​ള്ളു​​​രു​​​ത്തി ഏ​​​രി​​​യാ​​​ക​​​മ്മ​​​റ്റി​​​ക്ക് കീ​​​ഴി​​​ല്‍ പെ​​രു​​​മ്പ​​​ട​​​പ്പ് വെ​​​സ്റ്റ് ബ്രാ​​​ഞ്ചി​​ന്‍റെ പേ​​​രി​​​ല്‍ കു​​​മ്പ​​​ള​​​ങ്ങി ജം​​​ഗ്ഷ​​​നി​​​ലാ​​​ണ് ക​​​ട്ടൗ​​​ട്ട് ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്.

32 പേ​​​രി​​​ല്‍ അ​​​സ്ത​​​മി​​​ക്കാ​​​ത്തൊ​​​രാ​​​ള്‍, ക​​​ന​​​ലെ​​​രി​​​യു​​​ന്ന സൂ​​​ര്യ​​​ന്‍ സ​​​ഖാ​​​വ് വി.​​​എ​​​സ് എ​​​ന്നീ വാ​​​ച​​​ക​​​ങ്ങ​​​ൾ ക​​ട്ടൗ​​ട്ടി​​ന് താ​​​ഴെ എ​​​ഴു​​​തി​​യി​​​ട്ടു​​​ണ്ട്.

ക​​​ടു​​​ത്ത വി.​​​എ​​​സ് അ​​​നു​​​യാ​​​യി ആ​​​യി​​​രു​​​ന്ന പി.​​​എ.​ പീ​​​റ്റ​​​റാ​​​ണ് നി​​​ല​​​വി​​​ല്‍ ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ ഏ​​​റ്റ​​​വും മു​​​തി​​​ര്‍​ന്ന സി​​​പി​​​എം നേ​​​താ​​​ക്ക​​​ളി​​​ലൊ​​രാ​​​ളാ​​​ണെ​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഏ​​​താ​​​നും പേ​​​ര്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ട്ടൗ​​​ട്ട് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത കാ​​​ണേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും പി.​​​എ.​ പീ​​​റ്റ​​​ര്‍ പ​​​റ​​​ഞ്ഞു.

സ​​​മ്മേ​​​ള​​​ന​ പ്ര​​​ചാ​​​ര​​​ണാ​​​ര്‍​ഥം സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ബോ​​ർ​​ഡു​​ക​​ളി​​ലും പോ​​​സ്റ്റ​​​റു​​​ക​​​ളി​​ലും മ​​​ണ്‍​മ​​​റ​​​ഞ്ഞു പോ​​​യ പ്ര​​​മു​​​ഖ നേ​​​താ​​​ക്ക​​​ളു​​​ടെ ചി​​ത്ര​​ങ്ങ​​ൾ​​ക്കൊ​​പ്പം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ​​യും ദേ​​ശീ​​യ-​​സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രു​​ടെ​​യും ചി​​ത്ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. കൊ​​ച്ചി​​യി​​ൽ മാ​​ർ​​ച്ച് ഒ​​ന്നു മു​​ത​​ൽ നാ​​ലു വ​​രെ​​യാ​​ണ് സ​​മ്മേ​​ള​​നം.

Related posts

Leave a Comment