അ​ച്ഛ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഒ​ത്തി​രി സ​ന്തോ​ഷ​മാ​യേ​നെ..! അ​ച്ഛ​ന്‍റെ സ്വ​പ്ന​ങ്ങ​ളു​മാ​യി കാക്കിയണിഞ്ഞ് സൗ​മ്യ ക​ണ്ണൂ​രി​ൽ; ഡി​ഐ​ജി​ഓ​ഫീ​സി​ന്‍റെ പ​ടി​ക​ൾ ക​യ​റി​യ​ത്  നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ…


സ്വ​ന്തം ലേ​ഖി​ക
ക​ണ്ണൂ​ർ: അ​ച്ഛ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് ഒ​ത്തി​രി സ​ന്തോ​ഷ​മാ​യേ​നെ… അ​ച്ഛ​ന്‍റെ ഏ​റ്റ​വും വ​ലി​യൊ​രു ആ​ഗ്ര​ഹ​മാ​യി​രു​ന്നു ഞാ​ൻ സി​വി​ൽ സ​ർ​വീ​സ് നേ​ട​ണം എ​ന്ന​ത്.

എ​ന്നാ​ൽ, ഞ​ങ്ങ​ളെ പോ​ലു​ള്ള പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ട്ട​വ​ർ​ക്ക് ശ​രി​യാ​യ കോ​ച്ചിം​ഗ് ഒ​ന്നും ല​ഭി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ സി​വി​ൽ സ​ർ​വീ​സ് എ​ന്ന​ത് മോ​ഹം മാ​ത്ര​മാ​യി ഒ​തു​ങ്ങി.

അ​ങ്ങ​നെ വ​ന്ന​പ്പോ​ഴാ​ണ് ഒ​രു യൂ​ണി​ഫോം ജോ​ലി വാ​ങ്ങ​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ൽ ക​യ​റി കൂ​ടി​യ​ത്. ആ​ഗ്ര​ഹം ഇ​ന്ന് നി​റ​വേ​റ്റു​ന്പോ​ൾ ഒ​ത്തി​രി സ​ന്തോ​ഷ​മു​ണ്ട്… എ​ന്നാ​ൽ അ​ത് കാ​ണാ​ൻ അ​ച്ഛ​നി​ല്ല​ല്ലോ​യെ​ന്ന​ത് ഏ​റെ സ​ങ്ക​ട​മാ​ണ്.

തൃ​ശൂ​ർ പാ​ല​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച എ​ലി​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ ഉ​ണ്ണി​ച്ചെ​ക്ക​ന്‍റെ മ​ക​ൾ സൗ​മ്യ​യു​ടെ വാ​ക്കു​ക​ളാ​ണി​ത്.

ഇ​ന്ന​ലെ ക​ണ്ണൂ​ർ ഡി​ഐ​ജി ഓ​ഫീ​സി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി ജോ​യി​ൻ ചെ​യ്യാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സൗ​മ്യ. നി​റ​ഞ്ഞ പു​ഞ്ചി​രി​യോ​ടെ​യാ​ണ് സൗ​മ്യ ജോ​യി​ൻ ചെ​യ്യാ​നാ​യി ഡി​ഐ​ജി​ഓ​ഫീ​സി​ന്‍റെ പ​ടി​ക​ൾ ക​യ​റി​യ​ത്.

ഒ​പ്പം കൂ​ട്ടാ​യി ഭ​ർ​ത്താ​വ് ടി.​എ​സ്. സു​ബി​നും ഉ​ണ്ടാ​യി​രു​ന്നു. 2021 ജ​നു​വ​രി 28 നാ​ണ് ഉ​ണ്ണി​ച്ചെ​ക്ക​ൻ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഷ്ട​പ്പെ​ട്ടാ​യി​രു​ന്നുപ​ഠ​നം
ചെ​റു​പ്പം മു​ത​ൽ പ​ഠി​ക്കാ​ൻ മി​ടു​ക്കി​യാ​യി​രു​ന്ന സൗ​മ്യ​ക്ക് വേ​ണ്ടി ക​ഷ്‌​ട​പ്പെ​ട്ടാ​ണ് ര​ക്ഷി​താ​ക്ക​ൾ പ​ഠി​ക്കാ​നാ​യി പ​ണം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

ആ​ദി​വാ​സി​യാ​യ​ത് കൊ​ണ്ട് ത​ന്നെ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലെ​ത്തു​മ്പോ​ൾ സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്ന് ത​ന്നെ ഒ​ത്തി​രി ക​ളി​യാ​ക്ക​ലു​ക​ൾ കേ​ട്ടി​രു​ന്നു.

വി​ഷ​മം അ​ച്ഛ​നോ​ട് വ​ന്ന് പ​റ​യു​മ്പോ​ൾ ഇ​തി​നു​ള്ള മ​റു​പ​ടി നീ ​പ​ഠ​ന​ത്തി​ലൂ​ടെ കാ​ണി​ച്ച് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​റ​യാ​റ്. അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ ക​ഷ്ട​പ്പെ​ട്ടു ത​ന്നെ പ​ഠി​ച്ചു.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ സൗ​മ്യ​ക്ക് പി​എ​സ്‌​സി വ​ഴി​യാ​ണ് പോ​ലീ​സി​ൽ സെ​ല​ക്ഷ​ൻ ല​ഭി​ച്ച​ത്.

പി​എ​സ് സി ​ഒ​രു എ​ക്സാം വി​ളി​ച്ചു​ക​ഴി​ഞ്ഞാ​ൽ പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ മൂ​ന്ന് മാ​സം ക്ലാ​സു​ണ്ടാ​കും. ആ ​ക്ലാ​സി​ന് പോ​യി​രു​ന്നു.

പി​ന്നെ പ്രോ​മി​ന​ന​ൻ​സ് എ​ന്ന അ​ക്കാ​ദ​മി​യി​ൽ ര​ണ്ട് മാ​സം ക്ലാ​സ് കൂ​ടി. ബാ​ക്കി വീ​ട്ടി​ൽ സ​മ​യം ക​ണ്ടെ​ത്തി സ്വ​യം പ​ഠി​ച്ച​താ​ണെ​ന്നും ത​ന്‍റെ ക​ഠി​നാ​ധ്വ​ന​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും സൗ​മ്യ പ​റ​ഞ്ഞു.

ആ​ഗ്ര​ഹം പ​ട്ടി​ക ജാ​തി​ക്കാ​രു​ടെ ഉ​ന്ന​മ​നം
പ​ട്ടി​ക ജാ​തി​യി​ൽ​പെ​ട്ട കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​ണെ​നി​ക്കി​ഷ്ടം. പി​ന്നെ ഏ​ത് സ്ഥ​ല​ത്ത് ജോ​ലി കി​ട്ടി​യാ​ലും വ​ള​രെ ന​ന്നാ​യി ചെ​യ്യാ​ൻ സാ​ധി​ക്ക​ണ​മെ​ന്നാ​ണ് പ്രാ​ർ​ത്ഥ​ന.

ഇ​പ്പോ​ഴും ആ​ദി​വാ​സി ഊ​രു​ക​ളി​ലും മ​റ്റും പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും പ​ഠി​ക്കാ​ൻ പ​റ്റാ​ത്ത ഒ​ത്തി​രി​യാ​ളു​ക​ളു​ണ്ട്. എ​ന്‍റെ അ​ച്ഛ​ൻ അ​ന്ന് ക​ഷ്ട​പെ​ട്ട് പ​ഠി​പ്പി​ച്ച​ത് പോ​ലെ എ​ല്ലാ മാ​താ​പി​താ​ക്ക​ളും ചെ​യ്യ​ണ​മെ​ന്നി​ല്ല.

എ​ന്‍റെ അ​ടു​ത്ത് വ​രു​ന്ന കു​ട്ടി​ക​ളോ​ട് എ​ത്ര​ക​ഷ്ട​പെ​ട്ടി​ട്ടാ​യാ​ലും ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന് മാ​ത്ര​മേ ഞാ​ൻ പ​റ​യു. എ​നി​ക്ക് അ​ങ്ങ​നെ ആ​രി​ൽ നി​ന്നും ഒ​രു പ്ര​ചോ​ദ​നം ല​ഭി​ച്ചി​ട്ടി​ല്ല.

അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​ത്തി​നൊ​ത്ത് ചു​വ​ട് വെ​ച്ചു അ​ത്ര​മാ​ത്രം. അ​ത് ഇ​വി​ടെ വ​രെ കൊ​ണ്ടെ​ത്തി​ച്ചു.

വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​ക​ണം
പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ട്ട ഒ​ത്തി​രി കു​ട്ടി​ക​ൾ​ക്ക് പി​എ​സ്‌​സി അ​ട​ക്കം പ​ഠി​ക്കാ​നും ന​ല്ലൊ​രു ജോ​ലി നേ​ടാ​നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് മ​തി​യാ​യ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നി​ല്ല.

ര​ണ്ട്, മൂ​ന്ന് മാ​സ​ങ്ങ​ൾ മാ​ത്രം പ​രി​ശീ​ല​നം കൊ​ണ്ട് മാ​ത്രം അ​വ​ർ​ക്ക് സ​ർ​വീ​സി​ൽ ക​യ​റി പ​റ്റാ​ൻ സാ​ധി​ക്കി​ല്ല. കു​റ​ഞ്ഞ​ത് ഒ​രു വ​ർ​ഷ​ത്തെ പ​രി​ശീ​ല​ന​മെ​ങ്കി​ലും ന​ൽ​ക​ണം.​

ഞാ​ൻ എ​ന്‍റെ അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് വേ​ണ്ടി ക​ഠി​നാ​ധ്വാ​നം ചെ​യ്ത​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത്. എ​ല്ലാ​വ​രും അ​ങ്ങ​നെ ആ​വ​ണ​മെ​ന്നി​ല്ല.​

സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​കും. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

Related posts

Leave a Comment