ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായ നേട്ടമൊന്നും ഇത്തവണയുമില്ല.
അന്തിമ ഫലം പുറത്തുവരുമ്പോള്‍ ഭരണ കക്ഷിയായ ഡിഎംകെ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയിരിക്കുന്നത്.
ഇതിനിടെ, ഈറോഡിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി നരേന്ദ്രന് കിട്ടിയ വോട്ടിന്റെ എണ്ണം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
ഒരു വോട്ട് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ പറ്റിക്കുകയായിരുന്നുവെന്നും ഫലം പുറത്തുവന്ന ശേഷം നരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
നരേന്ദ്രന്റെ സുഹൃത്തുക്കളോ നാട്ടുകാരോ പാര്‍ട്ടിക്കാരോ എന്തിന് സ്വന്തം വീട്ടുകാരോ പോലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല.