ആ​ത്മ​ഹ​ത്യ​യി​ൽ കേ​ര​ളം അ​ഞ്ചാം സ്ഥാ​ന​ത്ത്; ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും പു​​​രു​​​ഷ​​​ന്മാ​​​ർ; പുറത്ത് വരുന്ന കണ്ടെത്തുലുകൾ ഞെട്ടിക്കുന്നത്

 

തൃ​​​ശൂ​​​ർ: ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്കി​​​ൽ കേ​​​ര​​​ളം രാ​​​ജ്യ​​​ത്ത് അ​​​ഞ്ചാം സ്ഥാ​​​ന​​​ത്ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​മ്പ​​തി​​നാ​​യി​​ര​​ത്തോ​​​ളം പേ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്ക്.

ഓ​​​രോ വ​​​ർ​​​ഷ​​​വും ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ നി​​​ര​​​ക്ക് കൂ​​​ടി​​​വ​​​രി​​​ക​​​യാ​​​ണ്. കു​​​ടും​​​ബ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ത്തുട​​​ർ​​​ന്നാ​​​ണ് കൂ​​​ടു​​​ത​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളും.

പ്രേ​​​മ​​​നൈ​​​രാ​​​ശ്യം, ക​​​ട​​​ബാ​​​ധ്യ​​​ത, അ​​​സു​​​ഖ​​​ങ്ങ​​​ൾ, ജോ​​​ലി​​​യി​​​ല്ലാ​​​ത്ത​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​ടെ മ​​​റ്റു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും പു​​​രു​​​ഷ​​​ന്മാ​​​രാ​​​ണ്. ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ ക​​​ണ​​​ക്കി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ 6570 പേ​​​ർ പു​​​രു​​​ഷ​​​ന്മാരാ​​​ണ്.

സ്ത്രീ​​​ക​​​ൾ 1950 പേ​​​ർ. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ 34 പേ​​​ർ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി​​​യു​​​ള്ള​​​വ​​​രാ​​​ണ്.

262 പേ​​​ർ ഡി​​​ഗ്രി​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യ​​​വ​​​ർ. പ​​​ത്താം ക്ലാ​​​സ്‌വ​​​രെ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രാ​​​യ 70 പേ​​​രും സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന 593 പേ​​​രും ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​വ​​​രി​​​ലു​​​ണ്ട്.

Related posts

Leave a Comment