കണ്ണൂർ: തലശേരിയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ഹരിദാസിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെയും പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്.
ഈ മാസം 14ന് കൊലപാതകം നടത്താനാണ് പദ്ധതിയിട്ടതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു.
കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള നിജില്‍ ദാസിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കണ്ണവം പോലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും.
കേസിലെ പ്രതിയായ ലിജേഷിന്റെ അടുത്ത ബന്ധുവാണ് സുരേഷ്. ഇയാളെ ഇന്നലെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിന് അരമണിക്കൂര്‍ മുന്‍പ് ലിജേഷ് സുരേഷിനെ വിളിച്ചിരുന്നു. രാത്രിയില്‍ വാട്സ്ആപ്പ് കോളില്‍ ഇരുവരും നാല് മിനിട്ട് സംസാരിച്ചു.
കൊല നടന്നതിന്റെ പിറ്റേ ദിവസം രാവിലെയും ഇരുവരും സംസാരിച്ചു. നിലവില്‍ സുരേഷിന്റെ ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.