10 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട്  സൈ​ജു ത​ങ്ക​ച്ച​നെ റാഞ്ചാൻ ശ്ര​മം ;  കേസിലെ മുഴുവൻ പ്രതികളെയും കുടുക്കി പോലീസ്


വൈ​പ്പി​ൻ: മോ​ഡ​ലു​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ സൈ​ജു ത​ങ്ക​ച്ച​നെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ​നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച ഏ​ഴം​ഗ​സം​ഘ​ത്തി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ബാ​ക്കി അ​ഞ്ചു​പേ​രെ​ക്കൂ​ടി മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ താ​ന്നി​പ്പി​ള്ളി ര​ഞ്ചു(40), പ​ഴ​ന്പി​ള്ളി സ​ന്ദീ​പ് (30), ക​ക്കാ​ട്ട് അ​നൂ​പ് (25), കൊ​ല്ലാ​ട്ടു​ത​റ സി​ജോ​യ് (34), ചി​ര​ട്ട​പ്പു​ര​ക്ക​ൽ അ​മീ​ർ​ഷാ (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​റ്റു പ്ര​തി​ക​ളാ​യ എ​ട​വ​ന​ക്കാ​ട് ഒ​ളി​പ്പ​റ​ന്പി​ൽ സ​രു​ണ്‍ (28), ചെ​റാ​യി ത​ട​ലി​പ്പ​റ​ന്പി​ൽ ഡാ​നി​യേ​ൽ ആ​ന്‍റ​ണി (27) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കു​ഴു​പ്പി​ള്ളി ബീ​ച്ചി​ലെ ഹോം ​സ്റ്റേ​യി​ൽ​നി​ന്നു 10 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് സൈ​ജു ത​ങ്ക​ച്ച​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ 16നു ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സി​ന് പി​ടി​കൊ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്നു ക​രു​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല​പേ​ശു​ക​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ല​ക്ഷ്യം.

എ​ന്നാ​ൽ കോ​ട​തി​യി​ൽ​നി​ന്ന് അറസ്റ്റിനെതിരേ വി​ധി നേ​ടി​യ സൈ​ജു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നി​ല്ല. സൈ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ എം.​ടി. സോ​ണി മു​ന​ന്പം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രേ​യാ​ണ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​ഴു പ്ര​തി​ക​ളു​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment