സ്വന്തം ലേഖകന്‍
കോഴിക്കോട്: മോഹന്‍ലാല്‍ നിറഞ്ഞാടിയ ആറാട്ടിന് പിന്നാലെ തിയറ്ററുകളില്‍ തരംഗമാകാന്‍ മമ്മുട്ടിചിത്രം ഭീഷ്മപര്‍വവും.
ചിത്രം മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്യും. മമ്മൂട്ടിയുടെ മാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
പ്രതിസന്ധികാലത്ത് പ്രതീക്ഷ പകര്‍ന്നാണ് മോഹന്‍ ലാല്‍- ബി ഉണ്ണികൃഷ്ണന് ടീമിന്റെ ആറാട്ട് എന്ന ചിത്രം റിലീസ് ചെയ്തത്.
പക്കാ മാസ് എന്റര്ടെയ്ന്റായി റിലീസ് ചെയ്ത ചിത്രം മൂന്നുദിവസം കൊണ്ട് 18 കോടിയോളം കളക്ട് ചെയ്തു.
സോഷ്യല്‍ മീഡിയ വഴിയും മറ്റും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളാണ് ചിത്രത്തിന് ഗുണകരമായത്.
ഡീ ഗ്രേഡിംഗ് ഒരു ഭാഗത്ത് നടക്കുമ്പോഴും തിയറ്ററില്‍ ആളെ എത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞത് തിയറ്ററുകള്‍ക്കും ആശ്വാസമായി.
വലിമൈ
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് ചിത്രം വലിമൈ കേരളത്തില്‍ മാത്രം 235 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തി.
അജിത്ത് ആരാധകര്‍ ഏറെയുള്ള കേരളത്തില്‍ ചിത്രം നേട്ടം കൊയ്യുമെന്നാണ് സൂചനകള്‍. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിമൈ.
സീ സ്റ്റുഡിയോസ് ചെയ്യുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്സാണ് കേരളത്തില്‍ റിലീസിനെത്തിച്ചത്.
അതേസമയം ഇതരഭാഷാചിത്രം റിലീസിനെത്തിയതോടെ ആറാട്ടിന് ലഭിച്ച തിയറ്ററുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാലും രണ്ടാഴ്ച ഫ്രീ റണ്‍ ചിത്രത്തിന് ലഭിക്കും.
രാജമൗലി ചിത്രവും
മാര്‍ച്ച് മൂന്നിന് മമ്മൂട്ടി ചിത്രം കൂടി എത്തുന്നതോടെ കോവിഡാനന്തരം തിയറ്റുകള്‍ ഉണരുന്ന സീസണ് കൂടിയായിരിക്കും വരാന്‍ പോകുന്നത്.
മാര്‍ച്ച് മാസത്തില്‍ തന്നെയാണ് രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശനത്തിനെത്തുക.
മാര്‍ച്ച് 18ന് എത്തുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.
എന്തായാലും സമീപകാലത്തില്‍ നിന്നും വ്യത്യസ്തമായി തിയറ്ററുകളില്‍ ആവേശം നിറയുന്ന കാഴ്ചയാണ് വരാനിരിക്കുന്നതെന്ന് ഉറപ്പാണ്.