വിവാഹ വിശേഷങ്ങൾ കൊട്ടിഘോഷിക്കാനോ ഉത്സവമാക്കാനോ താല്പര്യമുണ്ടായിരുന്നില്ല.
എന്നാൽ ഞങ്ങളെ ഒരുമിച്ച് കാണുമ്പോൾ മറ്റ് തരത്തിലുള്ള സംസാരങ്ങൾ ഉണ്ടാകരുതല്ലോ എന്ന് കരുതിയാണ് വിവാഹിതരായ കാര്യം ഏവരെയും അറിയിച്ചത്.
ഒരുവർഷത്തെ പരിചയത്തോടെ, ഒന്നിച്ചു മുന്നോട്ടു പോകാനാകും എന്നു തോന്നിയപ്പോഴാണ് വീട്ടുകാരുമായി സംസാരിച്ചത്.
അവരും ആലോചിച്ച് സമ്മതമറിയിക്കുകയായിരുന്നു. ഞങ്ങള് രണ്ടാളുടെയും രണ്ടാം വിവാഹമാണിത്.
അദ്ദേഹത്തിന്റെ ആദ്യവിവാഹം 2014 ൽ പിരിഞ്ഞു. എന്റെ ആദ്യ വിവാഹം 2016 ൽ പിരിഞ്ഞു.
മുന്പൊരു അനുഭവം ഉള്ളതിനാൽ ഈ വിവാഹക്കാര്യം അറിയുമ്പോൾ സോഷ്യൽ മീഡിയ എന്തൊക്കെ കള്ളക്കഥകളാണ് മെനയുക എന്നോർത്ത് നല്ല പേടിയുണ്ടായിരുന്നു.
വ്യക്തിജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ടുള്ള ആളാണ് ഞാൻ. അവൾ വീണ്ടും കുഴിയിലേക്ക് ചാടി എന്നൊക്കെയാകും കമന്റുകൾ വരിക. മോൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതി.
അതുകൊണ്ടാണ് വിവാഹക്കാര്യം എല്ലാവരെയും അറിയിക്കാമെന്ന് ചിന്തിച്ചത്.
-അഞ്ജലി നായർ