നിലവിലുള്ള പെന്ഷന് പോരെന്നും കൂടുതല്‍ പെന്ഷന് അര്‍ഹതയുണ്ടെന്നും അവകാശപ്പെട്ട് ഹൈക്കോടതി മുന്‍ ജഡ്ജി കെ. ബാലകൃഷ്ണന് നായര്‍ സുപ്രീം കോടതിയില്‍.
എന്നാല്‍, നിലവിലുള്ള ചട്ടപ്രകാരം ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.
നിലവില്‍ 1,40,000 രൂപ പെന്‍ഷനായി ലഭിക്കുന്നുണ്ട്. മരട് ഫ്ളാറ്റ് നഷ്ടപരിഹാര കമ്മറ്റി ചെയര്‍മാനാണു നിലവില്‍ ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍.
ഹൈക്കോടതിയില്‍ ജഡ്ജിയായി വിരമിച്ചശേഷം 2010 മുതല്‍ അഞ്ചു വര്‍ഷം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി.) ചെയര്‍മാനായിരുന്നു അദ്ദേഹം.
ഈ കാലയളവും സര്‍വീസ് കാലയളവില്‍ ഉള്‍പ്പെടുത്തി പെന്ഷന് പുതുക്കി നല്‍കണമെന്നാണു ബാലകൃഷ്ണന് നായരുടെ ആവശ്യം.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല ഉത്തരവു നല്കി. സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കി. തുടര്‍ന്നാണ്