ചാത്തന്നൂര്‍: യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേരെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയനാട് കോളനിയിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (38), കോതേരി ചരുവിള വീട്ടിൽ സജി (36) എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
കടയില്‍ സാധനം വാങ്ങാനെത്തിയര്‍ തമ്മിലുണ്ടായ തർക്കത്തെ തുടര്‍ന്നാണ് സംഘട്ടനവും വെട്ടും നടന്നത്.ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.ഉളിയനാട് കോളനി സ്വദേശികളായ ചരുവിള വീട്ടില്‍ രാജേഷ് ( 36), ചരുവിള വീട്ടില്‍ സുരേഷ് (39), ബന്ധുവായ സിജോണ്‍(36) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
പരിക്കേറ്റ സുരേഷിനെയും രാജേഷിനെയും പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സിജോണിനെ നെടുങ്ങോലം രാമറാവുമെമ്മോറില് ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ കോളനിയി ലെ പഞ്ചായത്തുകിണറിനു സമീപമുള്ള കടയില്‍ സാധനങ്ങൾ വാങ്ങാൻഎത്തുകയായിരുന്നു പ്രതികളിലൊരാളായ സുനില്‍കുമാര്‍.
സുനിൽ കുമാറും സുഹൃത്തുക്കളും സ്ഥിരമായി മദ്യപിച്ചു കോളനിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നു പോലീസ് പറയുന്നു.പരിക്കേറ്റ സുരേഷുമായി ഇതിനെ ചൊല്ലി തർക്കം ഉണ്ടായിട്ടുണ്ട്.
കടയുടെ പരിസരത്ത് നില്‍ക്കുകയായിരുന്ന സുരേഷുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി.ഇരുവരെയും സമീപവാസികള്‍ സമാധാനപ്പെടുത്തി പറഞ്ഞുവിട്ടു.
എന്നാല്‍ രാത്രി11.30 ഓടെ സുനില്‍കുമാറും കൂട്ടുകാരും ചേര്‍ന്ന് മാരകായുധങ്ങളുമായി എത്തി.കടയ്ക്ക് സമീപം സ്കൂട്ടറില്‍ ഇരിക്കുകയായിരുന്ന സുരേഷിനെ വെട്ടിപ്പരിക്കേല്പിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ രാജേഷിനെയും സിജോണിനെയും പ്രതികള്‍ ആക്രമിച്ചു പരിക്കേല്പിച്ചു.പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.