ഛോട്ടാ മുംബൈ ആണ് മോഹൻലാലുമായി ഹ്യൂമർ ആദ്യമായി ചെയ്തൊരു സിനിമ എന്നാണ് എന്റെ ഓർമ. വളരെ ഹ്യൂമർ സെൻസുള്ള വ്യക്തിയാണ് മോഹൻലാൽ.
നൈസർഗികമായി സ്പോട്ടിൽ നല്ല തമാശകൾ പറയുന്ന കക്ഷിയാണ്. സംവിധായകന്റെ ഭാഷയിൽ ആറാട്ടിൽ മോഹൻലാൽ അഴിഞ്ഞഴിഞ്ഞ് അഭിനയിക്കുകയായിരുന്നു.
അതൊരു രസമാണ്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നു പറയുന്നതുതന്നെ ഏറെ ആസ്വദിച്ചു ചെയ്യുന്ന സംഗതിയാണ്.
അതിപ്പോൾ കോമഡിയാണെങ്കിലും ഇമോഷനൽ രംഗങ്ങൾ ആണെങ്കിലും ഫൈറ്റ് ആണെങ്കിലും രാവണപ്രഭുവിലേതു പോലുള്ള സംഭാഷണങ്ങൾ ആണെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ ഏറെ ആസ്വദിച്ചാണ് ചെയ്യുക.
കാരണം, നമ്മളെ വളരെ കംഫർട്ടബിൾ ആക്കും അദ്ദേഹം. -സിദ്ദിഖ്