കീവ്: യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി നാലാം ദിവസവും തുടരുന്നു.
രാജ്യത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ശനിയാഴ്ച രാത്രിയും ഉഗ്ര പോരാട്ടം നടന്നു.
കീവിലും കാര്‍കീവിലും സ്ഫോടനങ്ങള്‍ നടന്നു. ജനവാസ കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി.
യുക്രെയ്ന്-പോളണ്ട് അതിര്‍ത്തിയിലും സ്ഥിതി ഗുരുതരമാണ്. യുക്രെയ്ന് സൈന്യം തടഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
അതിര്‍ത്തി കടക്കാനെത്തിയവരെ യുക്രെയ്ന് സേന തടഞ്ഞു. മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തി.
സൈന്യം ആകാശത്തേക്ക് വെടിവച്ചു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.