കൊഴിഞ്ഞാന്പാറ: പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി അന്വേഷിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ അറസ്റ്റിലായ മൂവർ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി റോഡിൽ എം.ധനപാൽ (സെന്തിൽ 42), വാണിയാർ സ്ട്രീറ്റ് കെ.കരുണാകരൻ (54), കരുവപ്പാറ എം.സതീഷ് കുമാർ (32) എന്നിവരാണ് റിമാൻഡിലായത്.
കൊഴിഞ്ഞാന്പാറ സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ, ജീപ്പ് ഡ്രൈവർ എന്നിവർക്കാണ് ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്.
കൊഴിഞ്ഞാന്പാറ ബസ് സ്റ്റാൻഡിനു സമീപത്തെ ആൾ താമസമില്ലാത്ത സ്ഥലത്ത് യുവതി യുവാവും സംസാരിച്ചു നില്ക്കുന്നത് കണ്ട് പ്രതികളായ മുവരും ചോദ്യം ചെയ്യുകയും മർദ്ദിച്ചതായും പോലീസിനു പരാതി ലഭിച്ചിരുന്നു.
ഈ പരാതിയിൽ അന്വേഷണത്തിനു ചെന്ന പോലീസുകാർക്കാണ് മർദ്ദനമേറ്റത്. തോളിൽ മുറിവേറ്റ ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.
കൊഴിഞ്ഞാന്പാറ മേഖലയിൽ ഗുണ്ടാവിളയാട്ടം വർധിച്ചു വരുന്നതിൽ പൊതുജനം ആശങ്കയിലാണ്.