സുൽത്താൻ ബത്തേരി: കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ ബത്തേരിക്കുസമീപം നായ്ക്കട്ടി നെല്ലിച്ചുവടിൽ കടുവയുടെ സാന്നിധ്യം.
റോഡിലൂടെ നടന്നുപോകുന്ന കടുവയെ യാത്രക്കാരാണ് കണ്ടത്. കടുവയുടെ ചിത്രവും പുറത്തുവന്നു.
മന്ദംകൊല്ലി ഭാഗത്ത് കുഴിയിൽ വീണ കുട്ടികടുവയെ വനം വകുപ്പ് കുപ്പാടി വനത്തിൽ കൊണ്ടുവന്ന് വിട്ടിരുന്നു.
അമ്മ കടുവയുടെ അടുത്തെത്താനാണ് കുപ്പാടിയിൽ വിട്ടതെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് കടുവയെ കുറിച്ച് വിവരമൊന്നുമില്ല.
അതിനിടെയാണ് ഇല്ലിച്ചുവട് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന കടുവയെ കണ്ടത്.
കുപ്പാടിയിൽ വിട്ട കുട്ടികടുവയാണോ ഇതെന്ന് സംശയിക്കുന്നു. കടുവയുടെ കാലിന് പരിക്കുണ്ട്.
ചെറിയ ഞൊണ്ടലോടെയാണ് മുന്നോട്ടു പോകുന്നത്. ജനവാസ കേന്ദ്രമായ ഈ ഭാഗങ്ങളിൽ കടുവയെ കണ്ടത് ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്.