മലയാളത്തിന്റെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരേ സമയം നിറഞ്ഞു നില്ക്കുന്ന താരമാണ് രചന നാരായണന് കുട്ടി.
തീര്‍ത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് എത്തുന്നത്.
പിന്നീട് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ താരം മലയാളികളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു.
പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു. ജയറാം നായകനായ ലക്കിസ്റ്റാറില്‍ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു.
പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത രചന നാരായണന് കുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നര്‍ത്തകി കൂടിയാണ.്
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
തന്റെ നിലപാടുകള്‍ തുറന്ന് പറയാനും രചന ഒരിക്കലും മടികാണിക്കാറില്ല. അഭിനയത്തിലെ തുടക്ക കാലത്ത് ഹാസ്യ കഥാപാത്രങ്ങളാണ് നടി ചെയ്തിരുന്നത്.
പിന്നീട് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് എത്തുകയായിരുന്നു. ഏറ്റവും പുതിയതായി മോഹന്‍ലാലിന്റെ ആറാട്ട് എന്ന സിനിമയിലാണ് നടി അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തില രുക്മിണി എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് കൈയ്യടി വാങ്ങിക്കാനും രചനയ്ക്ക് സാധിച്ചു.
ആറാട്ടിന്റെ വിശേഷങ്ങളുമായി ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ രസകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
ഇപ്പോള്‍ പ്രണയമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയും ആദ്യ വിവാഹത്തെ കുറിച്ച് ഇപ്പോഴും വാര്‍ത്തകള്‍ വരുന്നതിനെ പറ്റിയുമൊക്കെ നടി സംസാരിച്ചു.
രചന നാരായണന് കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ…
ഉള്ളിലുള്ള പ്രണയം എന്നാണ് പരസ്യപ്പെടുത്തുക എന്നായിരുന്നു അവതാരക രചനയോട് ചോദിച്ചത്. അത് വെളിപ്പെടുത്താന്‍ ഒന്നുമില്ല. എന്റെ പ്രണയം എന്നും നൃത്തത്തോട് മാത്രമാണ്’ എന്ന് നടി മറുപടി കൊടുക്കുകയും ചെയ്തു. അതൊന്നും ആയിട്ടില്ല. അതിന്റെ സമയം ആയില്ലെന്നും രചന പറഞ്ഞു.
ഒരു വര്‍ഷം കൊണ്ട് നമുക്കത് പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിലത് നമ്മള് ഉള്ളില്‍ വെച്ച് നടക്കുന്നതാണ്. അതിനൊരു രസമുണ്ട്.
ഞാനത് ആസ്വദിക്കുന്ന ആളാണ് എന്നും രചന സൂചിപ്പിച്ചു. രചന നാരയണന്‍കുട്ടി എന്ന പേരിന് പിന്നിലെ കാര്യവും നടി സൂചിപ്പിച്ചു. ആദ്യമൊക്കെ എം രചന എന്നായിരുന്നു പേര്.
അമ്മയുടെ വീട്ടുപേര് ചേര്‍ന്നാണ് അങ്ങനെ പേരിട്ടത്. പിന്നീട് പലയിടങ്ങളിലും പേരും അച്ഛന്റെ പേരും ചോദിക്കുമ്പോള്‍ അതായിരിക്കും ഇനിഷ്യല്‍ എന്ന് വിചാരിച്ച് അങ്ങനെ കൂട്ടിചേര്‍ക്കും. എനിക്കെന്നും അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഏറ്റവും ഇഷ്ടം.
അതുകൊണ്ടാണ് രചന നാരായണന്‍കുട്ടി എന്ന പേരില്‍ തന്നെ തുടരുന്നതെന്നും നടി പറയുന്നു.
വിഷാദത്തിലൂടെ കടന്ന് പോവേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുറച്ച് കാലം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്.
ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി.
അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.
നമ്മള് അതില്‍ നിന്നും ഒരുപാട് കടമ്ബകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി.
എന്നാലും ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നുവെന്നും നടി പറയുന്നു.
തീര്‍ഥാടനം എന്ന സിനിമയിലൂടെ 2001 ലാണ് രചന നാരയണന്‍കുട്ടി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഒന്ന് രണ്ട് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.
2013 ലാണ് ലക്കി സ്റ്റാര്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ റോളിലെത്തി രചന തരംഗമാവുന്നത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി.
സിനിമയിലെത്തുന്നതിന് മുമ്പ് 2011ലാണ് രചന അരുണ്‍ സദാശിവന് എന്നയാളെ വിവാഹം കഴിച്ചത്.
അറേഞ്ച്ഡ് വിവാഹം ആയിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് 19 ദിവസത്തിനുള്ളില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.