ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അതുകഴിഞ്ഞിട്ട് ഏകദേശം പത്തുവര്‍ഷത്തോളമായി. അതിനുശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നതുപോലും.
ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും.
നമ്മള് അതില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി.
എന്നാലും ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നു. –രചന നാരായണന്‍കുട്ടി