മു​ള​യി​ലേ നു​ള്ളി​ക്ക​ള​യും…! വ്യ​ക്തി​പൂ​ജ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല, നാലു ജില്ലകളിൽ വിഭാഗീയത, പോ​ലീ​സി​നു ക​ടി​ഞ്ഞാ​ണി​ടും; സി​പി​എം സം​സ്ഥാ​ന​സ​മ്മേ​ള​ന​ റിപ്പോർട്ടിലെ കാര്യങ്ങൾ ഇങ്ങനെ…


സ്വ​ന്തം ലേ​ഖ​ക​ന്‍
കൊ​ച്ചി: പാ​ര്‍​ട്ടി​യി​ലെ വ്യ​ക്തി പൂ​ജ​വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് സി​പി​എം പ്രവർത്തന റിപ്പോർട്ട്. പ്രാ​ദേ​ശി​ക​മാ​യി ചി​ല സി​പി​എം നേ​താ​ക്ക​ള്‍ ത​ങ്ങ​ള്‍​ക്കു ചു​റ്റും അ​ണി​ക​ളെ നി​ര​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

അ​ത് മു​ള​യി​ലേ നു​ള്ളി​ക്ക​ള​യും. സ്തു​തി​പാ​ഠ​ക​ര്‍ പാ​ര്‍​ട്ടി​യെ ന​ശി​പ്പി​ക്കു​മെ​ന്ന് ഇ​ത്ത​രം നേ​താ​ക്ക​ള്‍ തി​രി​ച്ച​റി​യ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ത​ന്നെ അ​വ​രെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഒ​രു നേ​താ​വും പാ​ര്‍​ട്ടി​ക്കു മു​ക​ളി​ല​ല്ല. ക​ണ്ണൂ​ര്‍ മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ ജ​യ​രാ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ന്നം വ​ച്ചാ​ണ് റി​പ്പോ​ര്‍​ട്ടി​ലെ പ​രാ​മ​ര്‍​ശ​മെ​ന്നു വ്യ​ക്തം. പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ വി​ഭാ​ഗീ​യ​ത ഉ​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഗ്രൂ​പ്പ് ച​ര്‍​ച്ച​ക​ളി​ല്‍ പോ​ലീ​സി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സി​നു ക​ടി​ഞ്ഞാ​ണി​ടാ​ന്‍ ച​ര്‍​ച്ച​യ്ക്കു​ള്ള മ​റു​പ​ടി​യി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്റെ വീ​ഴ്ച തു​ട​ര്‍​ഭ​ര​ണ​ത്തി​ന്റെ ശോ​ഭ കെ​ടു​ത്തി​യ​താ​യി ചി​ല പ്ര​തി​നി​ധി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി ഗു​ണംചെ​യ്തി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം
പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​വ​ര്‍​ഗ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് അ​ക​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പികെഎ​സി (പ​ട്ടി​ക​ജാ​തി ക്ഷേ​മ സ​മി​തി)​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ടി​ലെ നി​ര്‍​ദേ​ശ​ത്തി​നെ​തി​രേ​യും ച​ര്‍​ച്ച​യി​ല്‍ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നാ​ണ് വ​ലി​യ തോ​തി​ലു​ള്ള വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ പാ​ര്‍​ട്ടി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ല​ക്ഷ്യ​മി​ട്ട് ഏ​താ​നും വ​ര്‍​ഷം മു​മ്പ് മു​ന്‍ സ്പീ​ക്ക​ര്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ മു​ഖ്യ​മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പി​കെ​എ​സ് രൂ​പീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ സം​ഘ​ട​ന ഇ​ന്ന് ഏ​റെ​ക്കു​റെ നി​ര്‍​ജീ​വ​മാ​ണ്. പി​കെ​സി രൂ​പീ​ക​രി​ച്ച​തു​കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​രു ഗു​ണ​വു​മു​ണ്ടാ​യ​തു​മി​ല്ലെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സം​ഘ​ട​ന​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മ​ല്ല ജാ​തി​സം​ഘ​ട​ന​യാ​ണെ​ന്ന പ്ര​തീ​തി ജ​നി​പ്പി​ക്കു​ക​യും അ​ത് പാ​ര്‍​ട്ടി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തു.

കെ​പി​എം​എ​സ് പോ​ലെ​യു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഉ​ള്ള​പ്പോ​ള്‍ മാ​റി​യ കാ​ല​ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ട്ടി ഇ​ത്ത​രം സം​ഘ​ട​ന​ക​ള്‍​ക്കു പ്ര​സ​ക്തി​യി​ല്ലെ​ന്നും വി​മ​ര്‍​ശ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ഷ്ട്രീ​യ ലൈ​നി​ല്‍ വൈ​രു​ധ്യം
കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​വും പാ​ര്‍​ട്ടി സം​സ്ഥാ​ന​ഘ​ട​ക​വും മു​ന്‍​കാ​ല​ങ്ങ​ളി​ലെ വൈ​രു​ധ്യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്ക്കു​ന്നു​വെ​ന്നാ​ണ് ഈ ​സ​മ്മേ​ള​ന​ത്തി​ലും വ്യ​ക്ത​മാ​കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ച്ച് ബ​ദ​ലു​ണ്ടാ​ക്ക​ണ​മെ​ന്ന ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മു​ന്‍ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​ത്തി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്.

ബി​ജെ​പി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​നെ​തി​രാ​യി ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തി​രു​ന്ന​ത് സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ അ​തൃ​പ്തി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്ര​സം​ഗ​ത്തി​ന് അ​നു​വ​ദി​ച്ച സ​മ​യം പൂ​ര്‍​ണ​മാ​യും അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ അ​വ​സ​ര​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ന്‍റെ വാ​ക്കു​ക​ള്‍.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന അ​ജ​ന്‍​ഡ​യാ​യ ന​വ​കേ​ര​ള സൃ​ഷ്ടി​ക്കു​ള്ള ന​യ​രേ​ഖ വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്നു പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന​റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ലു​ള്ള ച​ര്‍​ച്ച​യും നാ​ളെ ന​വ​കേ​ര​ള ന​യ​രേ​ഖ​യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യും ന​ട​ക്കും. ര​ണ്ടു ച​ര്‍​ച്ച​ക​ള്‍​ക്കു​മു​ള്ള മ​റു​പ​ടി പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും ന​ല്‍​കും.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ​യും ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള പ്ര​തി​നി​ധി​ക​ളേ​യും തെ​ര​ഞ്ഞെ​ടു​ക്കും.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് റെ​ഡ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ പ​രേ​ഡും പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വൈ​കി​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന​പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment