വിഴിഞ്ഞം: പൂവാർ പൊഴിക്കര ബീച്ചിൽ തിരയിൽപ്പട്ട ദമ്പതികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. രാജസ്ഥാൻ സ്വദേശികളായ ഹർഷൻ (28), ഹാന ബാല (26) എന്നിവരെയാണ് ലൈഫ് ഗാർഡുകളായ ജോർജ്, വിർജിൻ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്.
തിരയിൽപ്പെട്ട ഹാൻഡ് ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയിൽ മുങ്ങിത്താഴുന്നത്.തുടർന്ന് ലൈഫ് ഗാർഡുകൾ കടലിൽ ചാടി ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു.
ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ലൈഫ് ഗാർഡുമാരോട് നന്ദി അറിയിച്ചാണ് മടങ്ങിയത്.