കോഴിക്കോട്: കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ അകപ്പെട്ട തിയറ്ററുകള്ക്കിത് നല്ലകാലം. മുഴുവന്‍ ആളുകളെയും പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചശേഷം തിയറ്ററുകളില്‍ എത്തിയ ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങളുമായി മുന്നോട്ടുപോകുന്നതാണ് തിയറ്റര്‍ ഉടമകക്കും ആശ്വാസമാകുന്നത്.
മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം, ടോവിനോ ചിത്രം നാരദന്, ദുല്‍ഖറിന്റെ തമിഴ് ചിത്രം ഹേ സിനാമിക എന്നീ ചിത്രങ്ങളാണ് ഇന്നലെമാത്രം തിയറ്ററില്‍ എത്തിയത്.
ഇതില്‍ ഭീഷ്മപര്‍വ്വവും നാരദനും ഹിറ്റ് ലീസ്റ്റില്‍ ഇടം നേടുമെന്നുറപ്പാണ്. രണ്ട് ചിത്രങ്ങള്‍ക്കും ഭേദപ്പെട്ട കളക്ഷന്‍ ലഭിക്കുന്നുണ്ട്.
അതേസമയം ചിത്രങ്ങളുടെ വ്യാജ പ്രിന്റുകള്‍ ഇറങ്ങാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം നീക്കങ്ങള്‍ പ്രോല്‍സാഹിപ്പിക്കരുതെന്ന് ഭീഷ്പപര്വം ചിത്രത്തിന്റെ സംവിധായകന് അമല്‍ നീരദ് നേരിട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇതിനെതിരേ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫാന്‍സുകാര്‍ തമ്മിലുള്ള വടം വലിയും ചിത്രങ്ങളെ ഇടിച്ചു താഴ്ത്താനുള്ള ശ്രമവും ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
എന്നാലും സമീപകാലത്ത് ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങിയ ദിവസമായിരുന്നു ഇന്നലെ.ചില തിയറ്ററുകളില്‍ രാത്രി വൈകി പ്രത്യേക ഷോയും സംഘടിപ്പിക്കേണ്ടിവന്നു.
നിലവില്‍ മള്ട്ടിപ്ലക്സുകളില ബുക്കിംഗുകളിലും വര്‍ധനവുണ്ട്. കുടുംബപ്രേക്ഷകര്‍ തിയറ്ററില്‍ കൂട്ടമായി എത്തി തുടങ്ങി എന്നത് നല്ല സൂചനയാണെന്ന് തിയറ്റര്‍ ഉടമകളും പറയുന്നു.
സോഷ്യല്‍ മീഡിയവഴിയുള്ള ചിത്രങ്ങളുടെ പ്രചാരണത്തിന് ഇവരും ഫാന്‍സുകാര്‍ക്കൊപ്പം പിന്തുണ നല്കുന്നു.