ചിരി മായാതെ കാര്യം പറയുന്ന നേതാവ്! പു​തി​യ​ കാ​ല​ത്തേ​ക്കു സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ ത​ത്കാ​ലം വേ​റൊ​രാ​ളി​ല്ല…

കൊ​ച്ചി: മു​ഖ​ത്തെ ചി​രി മാ​യാ​തെ ആ​രു​ടെ മു​ന്നി​ലും കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ക​ഴി​യു​ന്ന കോ​ടി​യേ​രി​യ​ല്ലാ​തെ പു​തി​യ​ കാ​ല​ത്തേ​ക്കു സി​പി​എ​മ്മി​നെ ന​യി​ക്കാ​ൻ ത​ത്കാ​ലം വേ​റൊ​രാ​ളി​ല്ലെ​ന്നു പാ​ർ​ട്ടി ക​രു​തു​ന്നു.

മൂ​​ന്നു​ത​​വ​​ണ​ സം​​സ്ഥാ​​ന ​സെ​​ക്ര​​ട്ട​​റി​​യാ​​യ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നൊ​പ്പ​മാ​ണ് ഇ​ത്ത​വ​ണ​യും സെ​ക്ര​ട്ട​റി​യാ​യ കോ​ടി​യേ​രി​യു​ടെ സ്ഥാ​നം. പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ഞ്ചു​​ത​​വ​​ണ​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

ത​​ല​​ശേ​​രി​​യി​​ലെ കോ​​ടി​​യേ​​രി​​യി​​ല്‍ സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ​​രേ​​ത​​നാ​​യ കു​​ഞ്ഞു​​ണ്ണി​​ക്കു​​റു​​പ്പി​​ന്‍റെ​​യും നാ​​രാ​​യ​​ണി​​യ​​മ്മ​​യു​​ടെ​​യും മ​​ക​​നാ​​യി 1953 ന​​വം​​ബ​​ര്‍ 16നാ​​ണ് ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ ജ​​ന​​നം.

പ​ത്താം ക്ലാ​സി​നു​ശേ​ഷം ആ​ർ​എ​സ്എ​സുമാ​യു​ള്ള സം​ഘ​ർ​ഷ​വും മ​റ്റും കാ​ര​ണം വീ​ട്ടു​കാ​ർ തു​ട​ർ​ന്നു പ​ഠി​ക്കാ​ൻ അ​യ​യ്ക്കാ​തെ ചെ​ന്നൈ​യി​ലേ​ക്ക​യ​ച്ചു.

അ​വി​ടെ ചി​ട്ടി​ക്ക​മ്പ​നി​യി​ൽ ര​ണ്ടു​മാ​സം ജോ​ലി​ചെ​യ്തു. പി​ന്നീ​ടു തി​രി​ച്ചെ​ത്തി മാ​​ഹി മ​​ഹാ​​ത്മാ​​ഗാ​​ന്ധി കോ​​ള​​ജി​​ല്‍ പ്രീ​​ഡി​​ഗ്രി പ​ഠ​നം.

മാ​​ഹി കോ​​ള​​ജി​​ല്‍ പ​​ഠി​​ക്കു​​മ്പോ​​ള്‍ കെ​​എ​​സ്എ​​ഫ് പ്ര​​വ​​ര്‍​ത്ത​​ക​​നാ​​യി വി​​ദ്യാ​​ര്‍​ഥി സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​നം ആ​​രം​​ഭി​​ച്ചു. കോ​​ള​​ജ് യൂ​​ണി​​യ​​ന്‍ ചെ​​യ​​ര്‍​മാ​​നാ​​യി.

യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​യാ​​യി​​രി​​ക്കെ 1973ല്‍ ​​എ​​സ്എ​​ഫ്ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി. അ​​ഖി​​ലേ​​ന്ത്യാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​സ്ഥാ​ന​വും വ​ഹി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്ഥക്കാ​ല​ത്ത് മി​സാ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടു. 16 മാ​സം ക​ഴി​ഞ്ഞാ​ണ് ജ​യി​ൽമോ​ചി​ത​നാ​യ​ത്. ജ​യി​ൽ​വാ​സം പി​ണ​റാ​യി​യെ​യും കോ​ടി​യേ​രി​യെ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ക്കി.

1970ല്‍ ​​സി​​പി​​എം ഈ​​ങ്ങ​​യി​​ല്‍പീ​​ടി​​ക ബ്രാ​​ഞ്ച് സെ​​ക്ര​​ട്ട​​റി. 73ല്‍ ​​കോ​​ടി​​യേ​​രി ലോ​​ക്ക​​ല്‍ സെ​​ക്ര​​ട്ട​​റി. 1980 മു​​ത​​ല്‍ 1982 വ​​രെ ഡി​വൈ​​എ​​ഫ്ഐ ക​​ണ്ണൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി,

1990 മു​​ത​​ല്‍ അ​​ഞ്ചു വ​​ര്‍​ഷം സി​​പി​​എം ക​​ണ്ണൂ​​ര്‍ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ​​ന്നീ പ​​ദ​​വി​​ക​​ള്‍ വ​​ഹി​​ച്ചു. 1988ല്‍ ​സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യി​​ലേ​ക്കും 1995ല്‍ ​​സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​റി​​യ​​റ്റി​​ലേ​​ക്കും 2002ല്‍ ​​കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ലേ​​ക്കും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

2008ൽ ​പോ​​ളി​​റ്റ് ബ്യൂ​​റോ അം​​ഗ​​മാ​യി. 1982, 1987, 2001, 2006, 2011 വ​​ര്‍​ഷ​​ങ്ങ​​ളി​​ൽ ത​​ല​​ശേ​​രി​​യി​​ല്‍നി​​ന്ന് എം​​എ​​ല്‍​എ​​യാ​​യി. 2001ലും 2011 ​​ലും പ്ര​​തി​​പ​​ക്ഷ ഉ​​പ​​നേ​​താ​​വ്.

2006ലെ ​​വി.​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍ മ​ന്ത്രി​സ​ഭ​യി​ൽ ആ​​ഭ്യ​​ന്ത​​ര, ടൂ​​റി​​സം മ​​ന്ത്രി. സി​​പി​​എം നേ​​താ​​വും ത​​ല​​ശേ​​രി എം​​എ​​ല്‍​എ​​യു​​മാ​​യി​​രു​​ന്ന എം.​​വി. രാ​​ജ​​ഗോ​​പാ​​ല​​ന്‍റെ മ​​ക​​ള്‍ എ​​സ്.​​ആ​​ര്‍. വി​​നോ​​ദി​​നി​​യാ​​ണ് ഭാ​​ര്യ. മ​​ക്ക​​ള്‍: ബി​​നോ​​യ് കോ​​ടി​​യേ​​രി, ബി​​നീ​​ഷ് കോ​​ടി​​യേ​​രി.

Related posts

Leave a Comment