ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് രാമു. ദേവാസുരം, വല്യേട്ടന്, ആറാംതമ്പുരാന്, ഷാര്‍ജ ടു ഷാര്‍ജ, രൗദ്രം, പ്രാഞ്ചിയേട്ടന്തുടങ്ങി നിരവധി ചിത്രങ്ങളില്‍ രാമു തനതു ശൈലിയില്‍ അഭിനയ പാടവം കാഴ്ചവച്ചു.
ഇതില്‍ ദേവാസുരത്തിലെ കുഞ്ഞനന്തന് എന്നും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്.
സിനിമയില്‍ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് രാമു.
അതേ സമയം അടുത്തിടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയെ താന്‍ പരിചയപ്പെടുന്നത് എന്നും, അന്നുമുതല്‍ ഇന്നുവരെയും ആ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് രാമു പറയുന്നത്.
മമ്മൂട്ടിയ്ക്ക് ഉള്ളതു പോലെ വാഹനങ്ങളോടുള്ള കമ്പം തനിക്കും ഉണ്ടെന്നും രാമു പറയുന്നു.
രാമുവിന്റെ വാക്കുകള്‍ ഇങ്ങനെ…മമ്മൂക്കയുടെ അത്രയും ഇല്ലെങ്കിലും കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്.
മമ്മൂക്കയുടെ കൈയില്‍ ഉണ്ടായിരുന്ന ലാന്‍ഡ് ക്രൂസര്‍ അദ്ദേഹം കൊടുക്കുന്നു എന്ന് അറിവ് കിട്ടി.
9369 എന്ന നമ്പരായിരുന്നു അതിന്റെത്. മമ്മൂക്കയെ വിളിച്ചപ്പോള്‍ തരാടാ എന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്ന് തന്നെ ഞാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി.
അവിടെ വച്ചാണ് ഞാന്‍ സഖാവ് പിണറായി വിജയനെ ആദ്യമായി കാണുന്നത്. കൈരളി ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിസ്കഷന് നടന്നുകൊണ്ടിരിക്കുകയായിരുന്നു.
അന്ന് അദ്ദേഹത്തെ പരിചയപ്പെടാനും അതുവഴി കഴിഞ്ഞു എന്നും രാമു പറയുന്നു.