2032ലെ ഒളിമ്പിക്‌സ് ചാമ്പ്യന്മാരുടെ പരിശീലനം കണ്ടോ? ചാമ്പ്യന്മാരാകാന്‍ ഒരുങ്ങുന്ന കുരുന്നു താരങ്ങളുടെ പരിശീലന വീഡിയോ വൈറലാകുന്നു

rioലോകം റിയോ ഒളിമ്പിക്‌സില്‍ മുഴുകിയിരിക്കുകയാണ്. ട്രാക്കിലെയും ഫീല്‍ഡിലെയും ഓരോ നിമിഷവും ആഘോഷമാക്കുന്നതിനിടെയാണ് ഒരു വീഡിയോ പുറത്തുവന്നത്. മറ്റൊന്നുമല്ല, ഒരുകൂട്ടം കുഞ്ഞു കായികതാരങ്ങളുടെ പരിശീലനമാണ് വീഡിയോയില്‍. 2032ലെ ഒളിമ്പിക്‌സില്‍ ചരിത്രം തീര്‍ക്കുക ഇവരായിക്കുമെന്ന അടിക്കുറിപ്പോടെ ഇറങ്ങിയ വീഡിയോ രണ്ടുദിവസത്തിനുള്ളില്‍ കണ്ടത് നാലു കോടിയിലധികം ആളുകളാണ്.

രണ്ടോ മൂന്നോ വയസ് മാത്രമുള്ള കൊച്ചുകുട്ടികളുടെ പരിശീലനം കാണുന്നവര്‍ മൂക്കത്ത് വിരല്‍വയ്ക്കുമെന്നുറപ്പ്. വൈറലായ വീഡിയോ കണ്ടുനോക്കൂ…

Related posts