പത്തിന്‍റെ പൈസയില്ല! വറ്റിവരണ്ട് പോലീസ് ജീപ്പിലെ പെട്രോൾ ടാങ്കുകൾ; കടം വാങ്ങിക്കാൻ അനുമതി നൽകി സംസ്ഥാന പോലീസ് മേധാവി

 

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​മ​ടി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ സം​സ്ഥാ​ന പോ​ലീ​സ്. സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെത്തുട​ർ​ന്ന് പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​ന്പി​ലു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽനി​ന്ന് ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി. ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ന്ധ​ന ക​ന്പ​നി​ക്കു പോ​ലീ​സ് ന​ൽ​കാ​നു​ള്ള​ത്.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചു ക​ഴി​ഞ്ഞ​താ​യും കൂ​ടു​ത​ൽ പ​ണം ചോ​ദി​ച്ചി​ട്ടും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​ജി​പി അ​നി​ൽ കാ​ന്ത് പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നോ സ്വ​കാ​ര്യ പ​ന്പു​ക​ളി​ൽനി​ന്നോ ക​ട​മാ​യി ഇ​ന്ധ​നം വാ​ങ്ങാ​നാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം.

ഇന്നു മു​ത​ലാ​ണ് എ​സ്എ​പി ക്യാ​ന്പി​ൽനി​ന്നു പോ​ലീ​സി​നു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി​യ​ത്. ക​ട ബാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വി​ത​ര​ണം തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ന്ധ​നം ഇ​വി​ടെ​നിന്നു നി​റ​യ്ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ധ​നം വാ​ങ്ങാ​നാ​യി കെ​എ​സ്ആ​ർ​ടി​സി അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ക​ടം വാ​ങ്ങാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സു​ര​ക്ഷാ സേ​ന​യാ​യ പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ രം​ഗ​ത്തു വ​ന്ന​ത് പൊ​തു​വേ അ​ന്പ​ര​പ്പി​ച്ചി​ട്ടു​ണ്ട്.

ഗ​വ​ർ​ണ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും അ​ട​ക്കം സ​ർ​ക്കാ​ർ പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ക​യും അ​നാ​വ​ശ്യ ചെ​ല​വു​ക​ൾ കൂ​ട്ടു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് പോ​ലീ​സ് ഇ​ന്ധ​ന​ത്തി​നു വേ​ണ്ടി ക​ടം വാ​ങ്ങേ​ണ്ടി വ​രു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment