എനിക്ക് 24 വയസുള്ളപ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് റെനി ജനിച്ചത്. വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? അതൊരു വലിയ തീരുമാനമായിരുന്നു.
പലരും അതിനെ ചോദ്യം ചെയ്തു. എന്തിനാണ് ദത്തെടുക്കല്‍? വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? സിംഗിള്‍ പേരന്റ് ആകാന്‍ നിങ്ങള്‍ തയാറാണോ? ഈ തീരുമാനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം നിങ്ങള്‍ മനസിലാക്കുന്നുണ്ടോ?
അങ്ങനെ ചോദ്യങ്ങളും അഭിപ്രായങ്ങളും അനന്തമായി തുടര്‍ന്നു. എന്നിട്ടും, എന്റെ മനസില്‍ ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. ഒരു അമ്മയാകാന്‍ ഞാന്‍ തയാറാണെന്ന് എനിക്കറിയാമായിരുന്നു.
ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായി ഇത് മാറി. വളരെ ആഴത്തിലുള്ള ഒന്നാണത്. ആ അനുഭവം ഞാന്‍ രണ്ടാമതും നേടി. ഇപ്പോള്‍ ഞാന്‍ രണ്ട് സുന്ദരികളായ പെണ്മക്കളാല് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
റെനിയും അലിസയും എന്റെ ഹൃദയത്തെ പിന്തുടരാനുള്ള ധൈര്യം കണ്ടെത്തിയതു കൊണ്ടാണ് ഞാന്‍ ഞാനായത്. -സുസ്മിത സെൻ