പുലി മുരുകന് രണ്ടാം ഭാഗത്തെ ഒരിക്കലും ആലോചിച്ചിട്ടില്ല. സംവിധായകനെന്ന നിലയില്‍ ഞാനോ തിരക്കഥാകൃത്തോ അതിനെ പ്പറ്റി ആലോചിച്ചിട്ടില്ല. അതിനെക്കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല
. പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല.അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നതിനെ പറ്റി എനിക്കറിയില്ല.
അങ്ങനെയൊന്ന് ചിന്തിക്കാനുള്ള സാഹചര്യം വന്നിട്ടില്ല. ഇനി ചിന്തിക്കുമോയെന്ന് അറിയില്ല. ഇതുപോലെ മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചിരുന്നു.
അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത്. അങ്ങനെയൊരു പ്രൊജക്ട് പ്ലാന്‍ ഉണ്ടായിട്ടില്ല. മോണ്‍സ്റ്ററിന് മുമ്പ് ആദ്യം മമ്മൂക്കയെ വെച്ചുള്ള പടമായിരുന്നു ചെയ്യേണ്ടിയിരുന്നത്.
ന്യൂയോര്‍ക്ക് എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിംഗിന് വേണ്ടിയുള്ള പ്രോസസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് കൊവിഡ് അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.
വിദേശ രാജ്യത്ത് ഷൂട്ട് ചെയ്യേണ്ട സിനിമ ആയതിനാലും അങ്ങനെയൊരു സാഹചര്യമല്ലാത്തതിനാലും അത് നിര്‍ത്തിവച്ചു.
-വൈശാഖ്