ഇങ്ങനെ പോയാല്‍ ചിക്കന്‍ കഴിക്കാന്‍ വലിയ വില കൊടുക്കേണ്ടി വരും! കോ​ഴി വി​ൽ​പ​ന​യി​ൽ ഇ​ടി​വ്; കാരണങ്ങള്‍ ഇങ്ങനെ…

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്ത് കോ​ഴി വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. കി​ലോ​യ്ക്ക് 160-170 രൂ​പ​യാ​ണ് നി​ല​വി​ൽ കോ​ഴി​ക്ക് ഈ​ടാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കോ​ഴി​റ​ച്ചി​ക്ക് 230 മു​ത​ൽ 250 രൂ​പ​വ​രെ​യാണ് വി​ല. കോ​ഴി​യു​ടെ വി​ല കൂ​ടി​യ​തോ​ടെ കോ​ഴി വി​ൽ​പ​ന​യി​ലും വ​ൻ ഇ​ടി​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കോ​ഴി ക​ച്ച​വ​ട​ക്കാ​രെ​യും ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ൽ ഉ​ട​മ​ക​ളെ​യും കോ​ഴി വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

കോ​ഴി​വി​ല നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് കേ​ര​ള ചി​ക്ക​ൻ വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു മാ​സ​ത്തി​നി​ടെ 90 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് കോ​ഴി​ഇ​റ​ച്ചി വി​ല​യി​ലു​ണ്ടാ​യ​ത്. കോ​ഴി​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല കോ​ഴി​ത്തീ​റ്റ​യ്ക്കും വി​ല കു​ത്ത​നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

കോ​ഴി​ത്തീ​റ്റ​യ്ക്കും വില ഉ​യ​ർ​ന്നു. കോ​ഴി കു​ഞ്ഞു​ങ്ങ​ൾ​ക്ക് 20 രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് 40 രൂ​പ​യാ​യി വ​ർ​ധി​ച്ചു.

ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ഫാം ​ഉ​ട​മ​ക​ൾ ഇ​റ​ച്ചി​ക്കോ​ഴി ഉ​ത്പാ​ദ​നം നി​ർ​ത്തി​യ നി​ല​യി​ല​യി​ലാ​ണ്.

വി​ല​വ​ർ​ധ​ന​വി​ന് പി​ന്നി​ൽ ക​ർ​ണാ​ട​ക​യി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ചി​ല കു​ത്ത​ക ലോ​ബി​ക​ളാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

വേ​ണ്ട​ത്ര കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കാ​ത്ത​താ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ വി​ല വ​ർ​ധി​ച്ച​തി​നു കാ​ര​ണം.

ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​തും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ചൂ​ട് കൂ​ടു​ന്പോ​ൾ കേ​ര​ള​ത്തി​ലെ ചെ​റു​കി​ട ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത് പ​തി​വാ​ണ്.

ചൂ​ടു നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​മെ​ന്ന് വ​യ​നാ​ട് ജി​ല്ലാ ചി​ക്ക​ൻ വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സെ​ക്ര​ട്ട​റി ഷ​റ​ഫു ബ​ത്തേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഫീ​ർ നാ​ലാം​മൈ​ൽ, ട്ര​ഷ​റ​ർ റം​ഷാ​ദ് ക​ൽ​പ്പ​റ്റ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment