കുമരകത്തെ സാംസ്കാരികനിലയം സാ​മൂ​ഹി​കവി​രു​ദ്ധരുടെ ഇഷ്ടകേന്ദ്രം; ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്ത​ർ​ക്കത്തിൽ നശിക്കുന്നത് രണ്ടരക്കോടിയുടെ കെട്ടിടം

കു​ര്യ​ൻ കു​മ​ര​കം

കു​മ​ര​കം: ര​ണ്ടേ​കാ​ൽ കോ​ടി മു​ട​ക്കി മ​നോ​ഹ​ര​മാ​യി നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നംചെയ്ത കു​മ​ര​കം സാം​സ്കാ​രി​ക നി​ല​യം ഉ​ട​മ​സ്ഥാ​വ​കാ​ശ ​ത​ർ​ക്കം  പ​രി​ഹ​രി​ക്കാ​തെ ന​ശി​ക്കു​ന്നു.

നാ​ഥ​നി​ല്ലാക്ക​ള​രി​യാ​യി മാറിയ സാം​സ്ക്കാ​രി​ക​കേ​ന്ദ്രം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി ത​ക​ർ​ച്ച​യു​ടെ വ​ക്കിലെത്തിയിരിക്കുന്നു. 

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​ടി​ക​ൾ ന​ട്ടു സൗ​ന്ദ​ര്യ​വ​ത്കരി​ച്ച പ​രി​സ​ര​ങ്ങ​ളി​ലാ​കെ പു​ല്ലു വ​ള​ർ​ന്ന് കാ​ടു ക​യ​റി​ക്കി​ട​ക്കു​ന്ന​ത് സാ​മൂ​ഹി​കവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ പ്രഥമാ​യ ഇ​ട​മാ​യി ഇ​വി​ടം മാ​റാ​ൻ കാ​ര​ണ​മാ​യി.

മ​ദ്യ​ക്കു​പ്പി​ക​ളും വെ​ള്ള​ക്കു​പ്പി​ക​ളും മ​റ്റു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​​തും ഇ​വി​ടെ​ത്ത​ന്നെ. 

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്തു ഭ​ര​ണ സ​മ​തി​യു​ടെ അ​ന്തി​മ കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ് സാം​സ്കാ​രി​ക നി​ല​യം. പ​ഞ്ചാ​യ​ത്തുവ​ക സ്ഥ​ല​ത്ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സ​ർ​ക്കാ​ർ ധ​നം മു​ട​ക്കി നി​ർ​മി​ച്ച​താ​ണ്  ഉ​ട​മ​സ്ഥാവ​കാ​ശ​ ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. 

കെ​ട്ടി​ട ന​ന്പ​രോ സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്‌ഷ​നോ നാ​ളി​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. പ​രി​സ​ര​മാ​കെ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച വ​ള്ളി​ച്ചെ​ടി​ക​ൾ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂര വ​രെ കീ​ഴ​ട​ക്കി.

ഇ​ഴ ജ​ന്തു​ക്ക​ളെ ഭ​യ​ന്നാ​ണ് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും ആ​ളു​ക​ൾ എ​ത്തു​ന്ന​ത്. 

നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​കാ​തെ സാം​സ്കാ​രി​ക നി​ല​യ​ത്തെ പ​രി​പാ​ലി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥന.

പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച സാം​സ്ക്കാ​രി​ക കേ​ന്ദ്രം പ​ഞ്ചാ​യ​ത്തി​ന്‍റേതാ​ണ്. ഇ​വി​ടം ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കൈ​ക്കൊ​ള്ളും.
കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ധ​ന്യാ സാ​ബു 

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കു​മ​ര​ക​ത്ത് നി​ർ​മി​ച്ച സാം​സ്ക്കാ​രി​ക കേ​ന്ദ്രം ടു​റി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​വി​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ഡി​ടി​പി​സി ന​ട​ത്തി വ​രു​ന്നു.
ഡി​ടി​പി​സി ജി​ല്ലാ സെ​ക്ര​ട്ട​റി’’

 

Related posts

Leave a Comment