പൂച്ചാക്കൽ: ഹണി ട്രാപ്പിൽപ്പെട്ട് വ്യവസായി ആത്മഹത്യ സംഭവത്തിൽ തട്ടിയെടുത്ത പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിനായി.
വ്യവസായി ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ പ്രതികൾ ഫോണ് സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു.
അതിനു ശേഷം തിരുവനന്തപുരത്തെ ഒരു ചീറ്റിംഗ് കേസിലെ പ്രതിയായിരുന്ന സജീറിനെ തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ജാമ്യത്തിൽ ഇറങ്ങിയ സജീർ റുക്സാനയോടൊപ്പം പല സ്ഥലങ്ങളിലായി ആഡംബര ഫ്ലാറ്റുകളിൽ താമസിച്ചുവരവേയാണ് എറണാകുളത്തു നിന്നും പൂച്ചാക്കൽ പോലീസ് പിടികൂടിയത്.
സജീറിന് വാടാനപ്പള്ളി, ചാവക്കാട്, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിൽ കേസുകളുള്ളതായി പോലീസ് അറിയിച്ചു.
ഭാര്യയെയും 3 മക്കളെയും ഉപേക്ഷിച്ച് രണ്ടു വർഷത്തോളമായി റുക്സാനയോടൊപ്പമാണ് ഇപ്പോൾ താമസം.
സോന എന്ന് വിളിക്കുന്ന റുക്സാന വർഷങ്ങൾക്ക് മുൻപ് വിവാദമായ എറണാകുളത്തെ ഹണി ട്രാപ് കേസിലെ പ്രതിയാണ്.
ഇവരും ഭർത്താവുമായി അകന്നു കഴിയുകയാണ് . സ്വർണം വിറ്റു ലഭിച്ച പണം സജീർ മുൻപ് പ്രതിയായിട്ടുള്ള കേസുകൾ ഒത്തുതീർപ്പാക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് ഉപയോഗിച്ചത്.
പ്രതികൾക്കെതിരേ വേറെയും കേസുകൾ
അരൂക്കുറ്റി വ്യവസായി ആത്മഹത്യ ചെയ്ത കേസിലെ പ്രതികൾ വേറെയും കേസിൽ പ്രതികളാണെന്ന് പോലീസ്.
പൂച്ചാക്കൽ പോലീസ് പിടികൂടിയ സജീറിന് വാടാനപ്പള്ളി, ചാവക്കാട്, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്.
കേസിലെ ഒന്നാം പ്രതിയായ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി തൃത്തല്ലൂർ രായംമരക്കാർ വീട്ടിൽ സജീറിനെ കോടതി കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും ഈ പ്രതികൾ മറ്റു സ്ഥലങ്ങളിൽ സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോഎന്നും അന്വേഷിച്ചു വരുന്നതായി ചേർത്തല ഡിവൈഎസ്പി ടി.ബി വിജയൻ അറിയിച്ചു.