കൊല്ലം: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ച് വന്ന പെണ്‍സുഹൃത്തിനെ ആക്രമിച്ച് വീടിന് പെട്രോൾ ഒഴിച്ച് തീയിടാൻ ശ്രമിച്ച മധ്യവയ്സ്ക്കനെ പോലീസ് പിടികൂടി.
പരവൂർ കൂനയിൽ ചരുവിള തൊടിയിൽ വീട്ടിൽ ബിജൂ (51) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ഏഴ് വർഷമായി ഇയാൾക്കൊപ്പം വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച് വന്ന നാൽപത്തൊന്പതുകാരിയെയാണ് ഇയാൾ ആക്രമിച്ചത്.
ഇയാളുടെ ഉപദ്രവം അതിരുകടന്നതിനെ തുടർന്ന് ഇവർ പരവൂർ കോടതിയെ സമീപിച്ച് ഗാർഹിക പീഡന നിരോധന നിയമപ്രകാരമുളള സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ ഇവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഇവരെ കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച് ഭീഷണിപ്പെടുത്തുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് വീട് തീവച്ച് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സ്ഥലത്തെത്തിയെ പരവൂർ പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.ഇയാളെ റിമാന്‍ഡ് ചെയ്തു.