കൊല്ലം: എട്ട് വയസുകാരി പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ച യുവാവിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. ക്ലാപ്പന ഗായത്രിയിൽ മനു (33) ആണ് പോലീസ് പിടിയിലായത്.
ഭർത്താവുമായി അകന്ന് താമസിക്കുന്ന മുപ്പത്തിനാലുകാരിയുമായി ഇയാൾ ചങ്ങാത്തത്തിലാകുകയായിരുന്നു.
തുടർന്ന് അവരുടെ വീട്ടിലെ സാഹചര്യങ്ങൾ മുതലെടുത്ത് ഇയാൾ അവരേയും മകളേയും ഓച്ചിറയുളള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിപ്പിച്ചു.
കഴിഞ്ഞ 10ന് രാത്രി ലോഡ്ജിൽ ലൈറ്റ് പോയ സമയം ഇയാൾ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
അടുത്ത ദിവസം പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും അമ്മയോടൊപ്പം അടുത്തുളള ഓച്ചിറ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരിന്നു. ഇയാളെ ആലുംപീടിക നിന്നും പിടികൂടുകയായിരുന്നു.
ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിയാസ്, എഎസ്ഐ വേണുഗോപാൽ, എസ് സിപിഒ മിനി, സിപിഒമാരായ കനീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.