കോഴിക്കോട്: നിര്‍ത്തിയിട്ട റേഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം.
കിഴക്കേ നടക്കാവിലെ ഫുട്ബോള്‍ ടര്‍ഫ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.
കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്റെതാണ് കാര്‍. ഒന്നര മാസം മുമ്പു വാങ്ങിയ കാറാണു കത്തിനശിച്ചത്.
ടർഫിൽ കളിക്കാനെത്തിയ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽനിന്നു പുക ഉയരുന്നതു കണ്ടത്.
വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
പോലീസും അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. സമീപത്തെ വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മികച്ച സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു നൽകുന്ന കാറാണ് കത്തിയത്. സംഭവത്തിൽ കാർ കമ്പനി വിശദ പരിശോധന നടത്തിയേക്കും.