സാങ്കേതിക പിഴവിനെ തുടര്‍ന്ന് പാകിസ്ഥാന് അതിര്‍ത്തിക്കുള്ളില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്നു.
സംഭവത്തില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് ഹരിയാനയിലെ സിര്‍സ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്ക് മിസൈല്‍ പറന്നുയര്‍ന്നത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഖനെവാള് ജില്ലയിലെ മിയാന്‍ ചന്നു എന്ന പ്രദേശത്ത് വൈകുന്നേരം ആറരയോടെ മിസൈല്‍ പതിച്ചതെന്ന് പാക് സൈന്യം വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ആളുകള്‍ക്ക് അപായം സംഭവിച്ചില്ലെങ്കിലും നാശനഷ്ടങ്ങളുണ്ടായി എന്നും പാകിസ്ഥാന് ആരോപിച്ചിരുന്നു.
ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളില്‍ മിസൈല്‍ വീണ സ്ഥലത്തിന്റെ ഫോട്ടോകളും, വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാല്‍ ചിത്രങ്ങളുടെ ആധികാരികതയെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല.
അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇരു രാജ്യങ്ങളും ചേര്‍ന്ന് അന്വേഷണം നടത്തണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇത് ഇന്ത്യ പരിഗണിച്ചേക്കില്ല.
ജനവാസ മേഖലയിലാണ് പതിച്ചതെങ്കിലും പോര്‍മുന ഘടിപ്പിക്കാത്തതിനാല്‍ ആളപായമുണ്ടായില്ല. സംഭവത്തില്‍ പാകിസ്ഥാന് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.
അറ്റകുറ്റപ്പണിക്കിടെ സംഭവിച്ച സാങ്കേതിക പിഴവു മൂലം മിസൈല്‍ അബദ്ധത്തില്‍ പറന്നുയര്ന്നതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ നിന്നും 124 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നുവന്ന ശേഷമാണ് പതിച്ചത്.
മിസൈല്‍ പറന്നതിന്റെ സ്വഭാവം പരിഗണിച്ച് അത് ബ്രഹ്മോസാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.